‘നടൻ ബാലയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, തിരിച്ചുവരവിന്റെ പാതയിൽ താരം..’ – വീഡിയോ കാണാം

സിനിമ താരമായ നടൻ ബാലയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. മാർച്ച് ആദ്യ വാരമായിരുന്നു ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ആരോഗ്യ സ്ഥിതി മോശമായിരുന്നെങ്കിൽ പിന്നീട് ഡോക്ടർമാർ കരൾമാറ്റി വെക്കാൻ നിർദേശിച്ചത്.

ഇപ്പോഴിതാ കരൾമാറ്റ ശസ്‍ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുകയാണ് ബാല. ബാലയുടെ ഭാര്യ എലിസബത്ത് ആണ് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബാലയ്ക്ക് ഒപ്പം ഇരുന്ന് ഷേക്ക് കുടിക്കുന്ന ഒരു വീഡിയോ ആണ് എലിസബത്ത് പോസ്റ്റ് ചെയ്തത്. ഈദ് ദിനത്തിൽ ബാലയും ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. പുതിയ വീഡിയോ കണ്ടതോടെ ആരാധകർ ഏറെ സന്തോഷത്തിലാണെന്ന് പറയേണ്ടി വരും.

ബാലയുടെ സിനിമയിലേക്കുള്ള അതിശക്തമായ തിരിച്ചുവരവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഒരു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം മാത്രമേ ബാലയ്ക്ക് വീട്ടിലേക്ക് മടങ്ങാൻ പറ്റുകയുള്ളു. നേരത്തെ ശസ്‍ത്രക്രിയയ്ക്ക് മുമ്പ് ബാല ആശുപത്രിയിൽ ആയിരുന്ന സമയത്ത് തന്റെ മകളായ അവന്തികയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിനിമ പ്രവർത്തകരാണ് ഈ കാര്യം അറിയിച്ചത്.

ബാലയുടെ ആദ്യ ഭാര്യയായ അമൃത സുരേഷ് കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുവന്നു കാണിക്കുകയും ചെയ്തിരുന്നു. മകൾ അച്ഛനെ കണ്ട് ഉടനെ മടങ്ങിയെങ്കിലും അമൃത ആശുപത്രിയിൽ കുറച്ച് സമയം ചിലവഴിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം അമൃതയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. അമൃത സുരേഷ് സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ഇപ്പോൾ ഒന്നിച്ചു ജീവിക്കുകയാണ്.


Posted

in

by