അച്ഛനും മകനും നല്ല പണിയിലാണ്; ചിത്രം പങ്കുവച്ച് സംയുക്ത വർമ്മ – പോസ്റ്റ് വൈറൽ
പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ശേഷമാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്.
സംയുക്ത സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും കുടുംബവിശേഷം അറിയാൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയാണ്. ഇപ്പോഴിതാ മകൻ ദക്ഷ് ധര്‍മ്മികും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചിത്രങ്ങളാണ് സംയുക്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ് എന്നും ഗവ. ടെക്സനിക്കൽ ഹൈസ്കൂളിന് നന്ദി പറയുന്നു. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ എന്ന നിർദേശം എന്നാണ് താരം ചിത്രങ്ങളോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
നിരവധി താരങ്ങളാണ് 21 ദിവസം വീട്ടിൽ നിർബന്ധം ആയിരിക്കണമെന്നും ഗവൺമെൻറ് പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം എന്നും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി നിർദ്ദേശിച്ചത്. സംയുക്തയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ വൈറൽ ആയി മാറിയത്.