‘പത്ത് ലക്ഷത്തിന്റെ ചെക്കിൽ സ്കെച്ച് പേന വച്ചെഴുതി, ഷൈൻ എനിക്കും നഷ്ടമുണ്ടാക്കി..’ – നിർമ്മാതാവ് സജി നന്ത്യാട്ട്

സിനിമ മേഖലയിലെ യുവ താരങ്ങളായ ഷൈൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമ സംഘടനകൾ വിലക്കിയിരുന്നു. ഇരുവർക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് സംഘടനങ്ങൾ പറഞ്ഞത്. ഷൈനുമായി വിഷയത്തിൽ ഷൈന്റെ ഉമ്മ ആവശ്യത്തില്ലാത്ത കാര്യങ്ങളിൽ ഇടപ്പെടുന്നു എന്നായിരുന്നു ആരോപണം, ശ്രീനാഥ് ഭാസിയാകട്ടെ ഒരേസമയത്ത് ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് കൊടുത്ത് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുമായിരുന്നു ആരോപണം.

ഇപ്പോഴിതാ ഷൈന് എതിരെ ഗുരുതരമായ മറ്റൊരു ആരോപണം ഉന്നയിച്ച് നിർമ്മതാവായ സജി നന്ത്യാട്ട് രംഗത്ത് വന്നിരിക്കുകയാണ്. ഷൈൻ നിഗത്തെ നായകനായി സിനിമ എടുക്കാതെ തന്നെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി എന്നായിരുന്നു സജിയുടെ നന്ത്യാട്ടിന്റെ വിഷയം. സിനിമയിൽ അഭിനയിക്കാമെന്ന ഉറപ്പിന് മേൽ ആരംഭിച്ച നടപടികൾ ഷൈന്റെ കുഴപ്പംകൊണ്ട് നിർത്തിവെക്കേണ്ടി വന്നെന്ന് സജി പറയുന്നു.

താൻ ഷൈനിന് വണ്ടി ചെക്കാണ് നൽകിയതെന്ന ഷൈന്റെ ഉമ്മയുടെ പ്രതികരണം തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നും സജി പറയുന്നു. ഷൈൻ നിഗം തനിക്ക് എട്ടിന്റെ പണി തന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് സജി തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയത്. ഷൈൻ അഡ്വാൻസ് വാങ്ങിച്ച ഉറപ്പിൽ തങ്ങൾ ബാക്കി കാര്യങ്ങളായി മുന്നോട്ട് പോയെന്നും പല അണിയറപ്രവർത്തകർക്കും അഡ്വാൻസ് നൽകിയെന്നും സജി വീഡിയോയിൽ പറയുന്നു.

ഷൈനും വെയിൽ സിനിമയുമായി ബന്ധപ്പെട്ട ചാനലിൽ ചർച്ച നടക്കുമ്പോൾ ഷൈന്റെ ഉമ്മ, ‘സജി നന്ത്യാട്ട് ഞങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ വണ്ടി ചെക്ക് തന്നെന്ന്’, താൻ ഞെട്ടിപ്പോയെന്നും താൻ ആർക്കും വണ്ടീ ചെക്ക് ഇതുവരെ കൊടുത്തിട്ടില്ലെന്നും സജി പറയുന്നു. താൻ കൊടുത്ത ചെക്ക് മടങ്ങി എന്നാണ് അവർ ആരോപിച്ചത്. ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം കാര്യം വിശദീകരിച്ചത്. ഷൈൻ ചെക്കിൽ സ്കെച്ച് പേന കൊണ്ട് എഴുതിയതിനാൽ അത് മാറാതിരുന്നത്. അവരുടെ അറിവില്ലായ്മ തന്റെ തലയിൽ വച്ച് തന്നുവെന്നും സജി പറഞ്ഞു. ഷൈൻ കാരണം തനിക്ക് എത്ര പൈസയാണ് നഷ്ടം വന്നതിനും സജി പറഞ്ഞു.

CATEGORIES
TAGS Saji Nanthyattu