‘ഇതിലും സൗന്ദര്യം സ്വപ്നങ്ങളിൽ മാത്രം!! ഗൗണിൽ ഗ്ലാമറസ് ലുക്കിൽ നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

നല്ലവൻ എന്ന ജയസൂര്യ നായകനായ സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് എത്തിയ താരമാണ് എസ്തർ അനിൽ. മോഹൻലാലിൻറെ മകളായി ഒരു നാൾ വരും എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് എസ്തർ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് മോഹൻലാലിൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ ദൃശ്യത്തിലെ എസ്തർ മകളുടെ റോളിൽ അഭിനയിച്ചിരുന്നു. ആ സിനിമയാണ് എസ്തറിന് നേട്ടമുണ്ടാക്കി കൊടുത്തത്.

അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി എസ്തറിന് ലഭിച്ചുകൊണ്ടേയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് റീമേക്കുകളിൽ എസ്തർ തന്നെ ആ വേഷം അഭിനയിച്ചതും ഗുണം ചെയ്തു. ആ ഭാഷകളിൽ നിന്നും എസ്തറിന് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ജാക്ക് ആൻഡ് ജിൽ ആണ് എസ്തറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. അതിന് മുമ്പ് ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ഇറങ്ങിയിരുന്നത്.

തമിഴിൽ വരലക്ഷ്മി പ്രധാന വേഷത്തിൽ എത്തിയ വിന്ധ്യ വിക്‌ടിം വേർഡിക്ട് വി3-യാണ് എസ്തറിന്റെ അവസാനമിറങ്ങിയ സിനിമ. ഈ വർഷമായിരുന്നു ആ സിനിമ റിലീസ്. മലയാളത്തിൽ നായികയായി ഉടൻ തന്നെ അരങ്ങേറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് എസ്തർ. പലപ്പോഴും എസ്തറിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ വരുമ്പോൾ ആരാധകർ ചോദിക്കുന്നതും ഇതേ ചോദ്യം തന്നെയാണ്.

ഇപ്പോഴിതാ കൂൺ സീരീസ് എന്ന പേരിൽ എസ്തർ ഒരു പുതിയ വെറൈറ്റി ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. ഐശ്വര്യ രാജൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങളാണ് ഇവ. ജാനകി ബ്രൈഡൽ കൗടുറെയുടെ മനോഹരമായ വൈറ്റ് ഗൗണിലാണ് എസ്തർ തിളങ്ങിയത്. ഒരു ചെറിയ കാടിനുള്ളിൽ മരത്തിന് കീഴിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ജെഷ്മയാണ് എസ്തറിന് ഈ ലുക്കിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.