‘ഷെയിൻ ചെയ്തത് വളരെ മോശം, അതിന്റെ സംവിധായകൻ ആശുപത്രിയിലായി..’ – പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സിനിമ മേഘലയിൽ പല വിവാദമായ കാര്യങ്ങളും സംഭവിച്ചിരുന്നു. പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്നു നടത്തിയ പത്ര സമ്മേളനത്തിലാണ് മലയാള സിനിമയുടെ തകർച്ച ചില യുവ നടന്മാരാണ് അതിന് കാരണം എന്ന് പറഞ്ഞത്. പിന്നീട് ഉള്ള ദിവസങ്ങളിൽ മയക്ക് മരുന്നുകളുടെ ഉപയോഗവും സംഘടനയിലെ പലരും തുറന്നു പറഞ്ഞിരുന്നു.

തൊട്ടു പിന്നാലെ ഷെയിൻ നിഗം ശ്രീനാഥ് ഭാസി ഇരുവരുടെയും കൂടെ പ്രൊഡ്യൂസഴ്സ് മറ്റു സംഘടനകളും ഒരുമിച്ചു സിനിമ ചെയ്യില്ല എന്ന് പറഞ്ഞിരുന്നു. അതിൽ ഷെയിൻ നിഗം അഭിനയിച്ചു കൊണ്ടിരുന്ന സോഫിയ പോൾ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിലെ ഷെയിൻ നിഗത്തിന്റ നിലപാട് ശരിയല്ല എന്നത്തിന്റെ പശ്ചാത്തലത്തിലാണ് ഷെയിൻ നിഗത്തിന് എതിരെ സോഫിയ പോൾ സംഘടനകൾക്ക് പരാതി കൊടുത്തത്.

ചിത്രത്തിന്റെ എഡിറ്റിംഗ് കാണണം എന്നും ചിത്രത്തിൽ തനിക്കരിക്കണം പ്രതിനിത്യം എന്നും താരം പറഞ്ഞിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ താരം ഡബ്ബിങ് ചെയ്യാനും തയ്യാറായിരുന്നില്ല. അതിനു പിന്നാലെ ആണ് പ്രൊഡ്യൂസഴ്സ് പത്ര സമ്മേളനം നടത്തിയത്. വിവാദങ്ങൾക്കിടയിൽ നടൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ തന്റെ നിലപാട് ഒരു ഓൺലൈൻ മീഡിയയിലൂടെ താരം വ്യക്തമാക്കിയത്.

ചില പിടിവാശികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധ്യാന്‍ പറഞ്ഞു. എഡിറ്റിംഗ് കാണണം എന്ന് ആവശ്യപ്പെട്ടാല്‍ ഇപ്പോള്‍ സ്പോട്ടില്‍ തന്നെ കാണാന്‍ കഴിയും. ഇവിടെ മറ്റുപ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എല്ലാവരും എഡിറ്റിംഗ് ഒക്കെ കാണുന്നതാണ്. ഇത് ഷെയിൻ നിഗത്തിന്റെ കൂടി സിനിമയാണ്, അത് താരം മനസിലാക്കണം എന്നും ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു. അവരുടെ ക്രീയേറ്റീവിറ്റി കാര്യത്തിൽ നടന്മാർ ഇടപ്പെടുമ്പോൾ അവർ തളർന്നു പോകും.

ഇതിന്റെ സംവിധായകൻ അഞ്ചാറ് ദിവസം ഹോസ്പിറ്റലായെന്ന് ഞാൻ കേട്ടിരുന്നു. സ്വപ്നവുമായി എത്തുന്ന സംവിധായകനെ അത്തരത്തിൽ ഒരു അവസ്ഥയിലേക്ക് എത്തിക്കുന്നത് ഒരു മോശം കാര്യമാണ്. താനും ലഹരി ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നും തന്റെ ശരീരത്തിന് ദോഷമാണെന്ന് മനസ്സിലാക്കിയപ്പോൾ നിർത്തിയ ആളാണെന്നും ധ്യാൻ പറഞ്ഞു. ഇത് സ്വയം ദോഷമാണെന്ന് മനസ്സിലാക്കിയ ശേഷമേ നിർത്താൻ കഴിയുകയുള്ളു എന്നും ധ്യാൻ പറഞ്ഞു.