‘ഞാൻ മാനം വിറ്റ് കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്..?’ – തുറന്നടിച്ച് സാധിക വേണുഗോപാൽ

മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന നടിമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് ഓൺലൈനിൽ നേരിടുന്ന ചില വൃത്തികെട്ട മെസ്സേജുകളാണ്. ചിലർ ഇൻബോക്സിൽ വൃത്തികെട്ട രീതിയിൽ മെസ്സേജ് അയക്കുന്നതിന് തെളിവുമായി ഈ കഴിഞ്ഞ ദിവസം നടി സാധിക വേണുഗോപാൽ രംഗത്ത് വന്നിരുന്നു. അയാൾ അയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് താരം പോസ്റ്റ് ചെയ്തത്.

‘പണ്ട് നമ്മൾ കൂടിയത് പോലെ കൂടാം, കാഷ് എത്ര വേണമെങ്കിലും തരാമെന്ന് രീതിയിൽ ഒരാൾ സാധികയ്ക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ഈ ഒരു ഭാഗം മാത്രമുളള മെസ്സേജ് ആയിരുന്നു സാധിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒരുപാട് പേർ താരത്തിന് മെസ്സേജിന്റെ മുഴുവൻ ഭാഗം കാണണമെന്ന് പറഞ്ഞു കൊണ്ട് മറുപടി അയച്ചിരുന്നു.

നേരത്തെ കൂടിയ കാര്യം എന്താണെന്ന് വ്യക്തമായി അറിയണമെന്ന് ചിലർ സാധികയ്ക്ക് മറുപടി അയച്ചിരുന്നു. ‘അയാൾ പറഞ്ഞതുപോലെ മുൻപ് കൂടിയ കാര്യം എന്താന്നെന്ന് അയാൾക്ക് പോലും അറിയില്ല പക്ഷേ നിങ്ങളിൽ പലർക്കും അതറിയാമെന്നുള്ള രീതിയിൽ ആയിരുന്നു നിങ്ങളുടെ പ്രതികരണം..’ എന്ന് കുറിച്ചുകൊണ്ടാണ് സാധിക മറുപടി നൽകിയത്.

അഭിനയം ഒരു കലയാണ്, അത് പലരുടെയും തൊഴിലാണ് അത് ചെയ്യുന്നതുകൊണ്ട് ആരും മോശക്കാർ ആകുന്നില്ല. കഥാപാത്രങ്ങളുടെ പൂർണതക്കായി ചിത്രീകരിക്കുന്ന കിടപ്പറ രംഗങ്ങളും മറ്റും ജീവിതം ആണെന്ന് വിശ്വസിക്കുന്നവരാണ് നിങ്ങളിൽ ഭൂരിഭാഗം പേരും. താല്പര്യം ഉള്ളവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ, ”നിന്നെപ്പോലെ കാശുണ്ടാക്കാൻ മാനം വിൽക്കുന്നവർ അല്ല ഞങ്ങൾ” എന്ന് പറയുമ്പോൾ നിങ്ങൾ ഇല്ലാതാക്കിയത് നിങ്ങളുടെ വിലയാണ്.

ഞാൻ മാനം വിറ്റു കാശുണ്ടാക്കിയതിന്റെ എന്ത് തെളിവാണ് നിങ്ങളുടെ കൈയിൽ ഉള്ളത്? നിങ്ങൾ നിങ്ങളുടെ കണ്ണുകൾകൊണ്ട് കണ്ടോ? കാത് കൊണ്ട് കേട്ടോ? ഇല്ല. പിന്നെ ഞാൻ ഇടുന്ന വസ്ത്രം അതുപോലെ കഥാപാത്രങ്ങൾ വച്ചാണ് നിങ്ങൾ എനിക്ക് വിലയിടുന്നതും നിങ്ങളുടെ വില കളയുന്നതും..’, സാധിക കുറിച്ചു.

CATEGORIES
TAGS