‘റംസാനോപ്പം തകർപ്പൻ ഡാൻസുമായി പ്രിയ വാര്യർ, ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

ഒറ്റ കണ്ണിറുക്കൽ കൊണ്ട് മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി പ്രിയ വാര്യർ. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പ്രിയ വാര്യർ, ആ സിനിമയിലെ പാട്ട് യൂട്യൂബിൽ ഇറങ്ങിയതോടെ ലോകം എമ്പാടും അറിയപ്പെട്ട താരമായി മാറി. പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന രംഗമാണ് പ്രിയ വാര്യരെ ഇത്രയും പ്രശസ്തയാക്കിയത്.

പ്രിയയെ അതിന് ശേഷം നാഷണൽ ന്യൂസ് ചാനലുകൾ ‘ദി വിങ്ക് ഗേൾ’ എന്നാണ് വിളിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതേകിച്ച് ഇൻസ്റ്റാഗ്രാമിൽ മിനിറ്റുകൾ വ്യത്യാസത്തിൽ ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. അങ്ങനെ സെൻസേഷണൽ താരമായി പ്രിയ വാര്യർ മാറുകയും ബോളിവുഡിൽ നിന്ന് വരെ താരത്തിന് അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

അതുപോലെ മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡയിലും പ്രിയ വാര്യർ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഒരാളാണ് റംസാൻ മുഹമ്മദ്. ഡി ഫോർ ഡാൻസിലൂടെയാണ് റംസാൻ പ്രശസ്തി നേടുന്നത്. അതിന് ശേഷം ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ മത്സരാർത്ഥിയായിരുന്നു റംസാൻ. അതിൽ നാലാം സ്ഥാനം നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റംസാനോപ്പം ഒരു കിടിലൻ ഡാൻസുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. തമിഴിൽ സൂപ്പർഹിറ്റായ 96-ലെ ‘കാതലെ കാതലെ’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് പ്രിയയും റംസാനും ചേർന്ന് ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസിലെ ഇരുവരുടെയും കെമിസ്ട്രി മികതാണെന്ന് ആരാധകരിൽ പലരും കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യണമെന്നും കമന്റുകളുണ്ട്.

CATEGORIES
TAGS