‘പാറ മുകളിൽ വലിഞ്ഞ് കയറി പ്രണവ് മോഹൻലാൽ, സാഹസികമെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് ഏറെ താൽപര്യമാണ്. അവരും സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാനാണ് പലരും താല്പര്യം കാണിക്കാറുള്ളത്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മോഹൻലാലിൻറെ മകന്റെ സിനിമയിലേക്കുള്ള നായകനായ വരവും ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ആദി എന്ന സിനിമയിലൂടെയായിരുന്നു പ്രണവ് അഭിനയം തുടങ്ങിയത്.

ഒന്ന്-രണ്ട് സിനിമകളിൽ ബാലതാരമായി അഭിനയിച്ച പ്രണവ് പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നായകനായി അരങ്ങേറിയത്. പക്ഷേ ഇതിനിടയിലും പ്രണവിന്റെ വാർത്തകൾ മലയാളികൾ അറിയാറുണ്ടായിരുന്നു. ഒരുപാട് യാത്രകൾ ചെയ്യാൻ താല്പര്യം കാണിക്കുന്ന ഒരാളാണ് പ്രണവ്. ഹിമാലയത്തിലും പല രാജ്യങ്ങളിലും ഒറ്റയ്ക്ക് താരജാഡകളില്ലാതെ യാത്ര ചെയ്യുന്ന വീഡിയോ പ്രണവിന്റെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഇറങ്ങിയ ഹൃദയം ആയിരുന്നു പ്രണവിന്റെ അവസാന റിലീസ് ചിത്രം. അത് കഴിഞ്ഞ് പ്രണവ് സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ആരാധകർ പ്രണവിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ പ്രണവ് സ്ഥിരം ചെയ്യാറുള്ളത് പോലെ യാത്രകളിൽ മുഴുകിയിരിക്കുകയാണ്. ഈ കഴിഞ്ഞ ആഴ്ചയായിരുന്നു പ്രണവിന്റെ ജന്മദിനം.

ഇപ്പോഴിതാ ഒരു കൂറ്റൻ പാറ മുകളിൽ പ്രണവ് യാതൊരു സഹായങ്ങളും കയറോ ഒന്നുമില്ലാതെ വലിഞ്ഞ് കയറുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിൽ പങ്കുവച്ചിരിക്കുകയാണ്. വളരെ സാഹസികമായ ഒരു കാര്യമാണ് പ്രണവ് ചെയ്തിരിക്കുന്നത്. ഇതിന് മുമ്പും ഇതുപോലെയുള്ള സാഹസികത കാണിച്ചിട്ടുള്ള പ്രണവ് സിനിമയിലെ പല സാഹസികമായ ആക്ഷൻ രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് ചെയ്യുന്നത്.