‘പളനി മുരുകന് മുന്നിൽ പൂമാല അണിഞ്ഞ് ഗോപി സുന്ദറും അമൃത സുരേഷും..’ – ക്യൂട്ട് ജോഡിയെന്ന് ആരാധകർ

മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സിനിമയിൽ പാടിയിട്ടുള്ള അമൃത സ്വന്തമായി ഒരു മ്യൂസിക് ബാൻഡും അനിയത്തി അഭിരാമിക്ക് ഒപ്പം നടത്തിവരുന്നുണ്ട്. ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം ഏറെ വർഷങ്ങളായി മകൾക്ക് ഒപ്പം ആണ് താമസിച്ചിരുന്നത്.

അതിന് ഈ അടുത്തിടെ മാറ്റം വന്ന കാര്യം അമൃത തന്നെ തന്റെ സോഷ്യൽ മീഡിയയിലുള്ള ആരാധകരുമായി പങ്കുവച്ചിരുന്നു. മലയാള സിനിമയിലെ ഇന്നത്തെ തലമുറയിലെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ ഗോപി സുന്ദറാണ് അമൃതയുമായി ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. ഗോപി സുന്ദറും മുമ്പ് വിവാഹിതനായ ഒരാളായിരുന്നു. ഏറെ സന്തോഷത്തോടെയാണ് ഇരുവരുടെയും ആരാധകർ വാർത്ത സ്വീകരിച്ചത്.

അമൃതയുടെ മകൾ അവന്തിക അമ്മയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഗോപി സുന്ദറുമായി ഒന്നിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വിമർശനങ്ങളും മോശം കമന്റുകളും വന്നിരുന്നു. അതിനെല്ലാം ആക്ഷേപ പോസ്റ്റുകളിലൂടെ അവർക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു ഇരുവരും. എന്തായാലും ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്ന ശേഷം അമൃത കുറച്ചുകൂടി നല്ല കാലം വന്നിരിക്കുകയാണ്.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ വരുന്ന തെലുങ്ക് ചിത്രത്തിൽ പാടാൻ അമൃതയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ പഴനി മുരുകൻ ക്ഷേത്രത്തിൽ പൂമാല ചാർത്തി നിൽക്കുന്ന അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് വൈറലാവുന്നത്. “പളനി മുരുകാ ഹാരോ ഹര”, എന്ന ക്യാപ്ഷൻ നൽകികൊണ്ട് ഗോപി സുന്ദറാണ് ഫോട്ടോ പങ്കുവച്ചത്. ക്യൂട്ട് ജോഡിയെന്ന് ആരാധകരും കമന്റ് ചെയ്തു.