‘ഐലൻഡ് ഗേൾ!! തായ്‌ലൻഡിൽ വെക്കേഷൻ അടിച്ചുപൊളിച്ച് നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിലെ ഗ്ലാമറസ് ക്യൂൻ എന്നറിയപ്പെടുന്ന യുവനടിയാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും അത് കഴിഞ്ഞ് നായികയായി ചെറുപ്രായത്തിൽ തന്നെ അഭിനയിക്കുകയും ചെയ്ത സാനിയ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായി വളരെ പെട്ടന്ന് തന്നെ മാറി കഴിഞ്ഞു. ഗ്ലാമറസ് ലുക്കിൽ ഫോട്ടോഷൂട്ടുകൾ ചെയ്ത സാനിയ ആരാധകരെ ഞെട്ടിക്കാറുണ്ട്.

മാലിദ്വീപ് യാത്രയ്ക്ക് ശേഷം വീണ്ടുമൊരു വെക്കേഷൻ യാത്രയുമായി പോയിരിക്കുകയാണ് ഇപ്പോൾ സാനിയ. മറ്റൊരു ദ്വീപിലേക്ക് തന്നെയാണ് സാനിയ പോയിട്ടുള്ളത്. കടൽ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് സാനിയായെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ തവണ സാനിയ പോയത് തായ് ലാൻഡിലാണ്. കുടുംബത്തിനൊപ്പമാണ് സാനിയ ഈ തവണ അടിച്ചു പൊളിക്കാൻ പോയിരിക്കുന്നത്.

അനിയത്തിയും അമ്മുമ്മക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് കൂടാതെ വീണ്ടും ബിക്കി.നിയിലുള്ള ചിത്രങ്ങൾ സാനിയ പങ്കുവച്ചിട്ടുണ്ട്. ഏയ് മൈ ഹോട്ട് ചിക് എന്നാണ് സാനിയയുടെ കൂട്ടുകാരിയായ ഫോട്ടോഗ്രാഫർ യാമി ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. മാലിദ്വീപിൽ പോയപ്പോഴും വർക്കല ബീച്ചിൽ വച്ചുമുള്ള ബിക്കി.നി ചിത്രങ്ങൾ ഇതിന് മുമ്പ് വൈറലായിട്ടുണ്ട്.

ഒരു വള്ളത്തിൽ ഇരിക്കുന്ന ചിത്രങ്ങളും അതുപോലെ അതിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയുമെല്ലാം ആരാധകർക്ക് വേണ്ടി സാനിയ പോസ്റ്റ് ചെയ്തിരുന്നു. ക്യൂൻ എന്ന സിനിമയിൽ നായികയായി വന്ന സാനിയ ഇന്ന് മലയാള സിനിമയിൽ ഏറെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ സാനിയ അഭിനയിച്ചിട്ടുണ്ട്.