‘ബ്രൈഡൽ ഡ്രെസ്സിൽ പൊളി ഡാൻസുമായി നടി മാൻവി സുരേന്ദ്രൻ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ നടിമാരായ ഒരാളാണ് മാൻവി സുരേന്ദ്രൻ. കൂടുതലും വില്ലത്തി വേഷങ്ങളിലാണ് സീരിയലുകളിൽ മാൻവി അഭിനയിച്ചിട്ടുള്ളത്. തനിക്ക് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ താൽപര്യമെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. ഫ്ലാവേഴ്സ് ടി.വിയിലെ സീത എന്ന പരമ്പരയിലൂടെയാണ് മാൻവി മലയാളി കുടുംബ പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.

അത് കഴിഞ്ഞ് അതെ ചാനലിൽ തന്നെ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കാറുള്ള മാൻവിക്ക് ഒരുപാട് ആരാധകരെയും അതിൽ നിന്ന് ലഭിച്ചു. സീരിയലുകളിൽ വില്ലത്തിയായി കണ്ട മാൻവിയെ ആ ഷോയിലൂടെ ജീവിതത്തിൽ വളരെ പാവമാണെന്ന് മനസ്സിലായി. കുട്ടിക്കാലം മുതൽ ഡാൻസ് പഠിക്കുന്ന മാൻവി ക്ലാസിക്കൽ ഡാൻസുകളിലും കഴിവ് തെളിയിക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സീരിയലുകളുടെ ഷൂട്ടിങ്ങിൽ വളരെ തിരക്കിലാണ് മാൻവി. കൂടെവിടെ, സീത, മിസ്സിസ് ഹിറ്റലർ തുടങ്ങിയ പരമ്പരകളിൽ മാൻവി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഒരേ സമയത്ത് മൂന്ന് മലയാള ചാനലുകളിൽ സജീവമായി നിൽക്കുന്ന മറ്റു ഒരു സീരിയൽ താരമുണ്ടോ എന്നതും സംശയമാണ്. മാൻവി സമൂഹ മാധ്യമങ്ങളിലും ഏറെ വൈറലാണ്. ധാരാളം ഫോട്ടോഷൂട്ടുകളും മാൻവി ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റാ ഗ്ലാമറസ് എന്ന ടീമിന് വേണ്ടി മാൻവി ചെയ്ത പുതിയ ഫോട്ടോഷൂട്ടിൽ കലക്കൻ ഡാൻസുമായി താരം ആരാധകരെ കൈയിലെടുത്തിരിക്കുകയാണ്. സുബിൻ കളപ്പുരക്കൽ ആണ് വീഡിയോ എടുത്തിരിക്കുന്നത്. നീതു ഉണ്ണിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്മൃതിയുടെ ഡിസൈനിലുള്ള ഔട്ട് ഫിറ്റിൽ ബ്രൈഡൽ ഡ്രെസ്സിൽ ചെയ്ത ഡാൻസ് പൊളിയായിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.