‘ഇതൊക്കെയാണ് ക്യൂട്ട്നെസ്!! ആരാധക മനം കവർന്ന് നടി റിതിക സിംഗ്..’ – ഫോട്ടോസ് കണ്ടു നോക്കൂ

കിക്ക്‌ ബോക്സിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ തെന്നിന്ത്യൻ നടിയാണ് റിതിക സിംഗ്. തമിഴിലെ റൊമാന്റിക് ഹീറോയായ മാധവന്റെ ഇരുതി സുട്രു എന്ന ചിത്രത്തിലെ ബോക്സർ എഴിൽമതി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ റിതിക യഥാർത്ഥ ജീവിതത്തിലും കിക്ക്‌ ബോക്സിംഗ്, മിക്സഡ് ആയോധനകലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്.

അതുകൊണ്ട് തന്നെയാണ് ഇരുതി സുട്രുവിന്റെ സംവിധായക സുധ കൊങ്കര തന്റെ സിനിമയിൽ നായികയായി അഭിനയിക്കാൻ അവസരം നൽകിയത്. സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടി റിതിക ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇത് കണ്ടിട്ടാണ് സുധ കൊങ്കര തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകിയത്. പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ സിനിമ ഹിറ്റാവുകയും ചെയ്തിരുന്നു.

ആ സിനിമയുടെ ഹിന്ദി പതിപ്പും ഇറങ്ങിയിരുന്നു. തമിഴിലാണ് റിതിക കൂടുതൽ സജീവമായി അഭിനയിക്കുന്നത്. ഇത് കൂടാതെ തെലുങ്കിലും റിതിക അഭിനയിച്ചിട്ടുണ്ട്. ആണ്ടവൻ കട്ടളൈ, ഗുരു, ശിവലിംഗ, നീവ്വോറോ തുടങ്ങിയ സിനിമകളിൽ ഇതുവരെ റിതിക അഭിനയിച്ചിട്ടുണ്ട്. തമിഴിൽ തന്നെ നാല് സിനിമകളാണ് ഇനി റിതികയുടെ പൂത്തിറങ്ങാനുള്ളത്. അതിൽ ഒന്ന് ബോക്സിംഗ് പശ്ചാത്തലത്തിൽ ഇറങ്ങുന്നതാണ്.

ബോക്സിംഗിൽ സജീവമായിരുന്നത് കൊണ്ട് തന്നെ റിതിക തന്റെ ഫിറ്റ് നെസ് ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ്. സമൂഹ മാധ്യമത്തിൽ റിതിക പങ്കുവച്ച പുതിയ ഫോട്ടോസ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. മഞ്ഞ ടി-ഷർട്ടിൽ ക്യൂട്ട് ലുക്കിൽ ഒരു കഫേയിൽ ഇരിക്കുന്ന ചിത്രങ്ങളാണ് റിതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്യൂട്ടി ക്യൂൻ എന്നിങ്ങനെയുള്ള സ്ഥിരം ആരാധക കമന്റുകൾ താഴെ വന്നിട്ടുമുണ്ട്.