‘വർക്കല ബീച്ചിൽ അടിച്ചുപൊളിച്ച് നടി പ്രിയ വാര്യർ, ഹോട്ട് ലുക്കെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരു രാത്രി വെളുത്തപ്പോഴേക്കും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ വളരെ ചുരുക്കം ചിലരെ കേരളത്തിൽ ഉള്ളൂ. ആ കൂട്ടത്തിൽ മലയാളികൾക്ക് പെട്ടന്ന് ഓർമ്മ വരുന്ന പേരുകളിൽ ഒന്നാണ് നടി പ്രിയ വാര്യരുടേത്. ഒരു സിനിമയിലെ ഗാനം യൂട്യൂബിൽ റിലീസായപ്പോഴാണ് പ്രിയ വാര്യരെ കുറിച്ച് ഇന്ത്യയിൽ ഒട്ടാകെ, എന്തിന് മലയാളികൾ പോലും അറിഞ്ഞത്. അതോടുകൂടി ജീവിതം തന്നെ മാറിമറിഞ്ഞു.

യൂട്യൂബിൽ ആ വീഡിയോ കോടി കണക്കിന് ആളുകൾ കാണുകയും ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും പല റെക്കോർഡുകൾ തകർക്കുകയും ചെയ്തു. അവിടെ മാത്രമല്ല, പാട്ടിലെ സീനിൽ കണ്ണിറുക്കി കാണിച്ച പെൺകുട്ടി ആരാണെന്ന് അറിയാൻ മലയാളികൾ ഉൾപ്പടെ പലരും ഇൻസ്റ്റാഗ്രാമിൽ തിരയുകയും അക്കൗണ്ട് കണ്ടു കിട്ടിയപ്പോൾ റെക്കോർഡ് വേഗത്തിൽ താരത്തിന് ഫോളോവേഴ്സ് കൂടുകയും ചെയ്തു.

അവിടെ നിന്ന് ഇങ്ങോട്ട് പ്രിയ വാര്യർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഉയർച്ചകളും താഴ്ചകളും ഉണ്ടായിരുന്നെങ്കിലും പ്രിയ ബോളിവുഡിൽ വരെ അരങ്ങേറിയിരുന്നു. പല തരത്തിലുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ വന്നെങ്കിലും താരത്തിന് ഫോളോവേഴ്സ് കൂടിക്കൊണ്ടേയിരുന്നു. അതുപോലെ മലയാളത്തിന് പുറമേ മറ്റു തെന്നിന്ത്യൻ ഭാഷയിൽ അഭിനയിക്കാനും അവസരങ്ങൾ ലഭിച്ചു.

ഇന്ന് പ്രിയ വാര്യർ എന്ന താരത്തിന്റെ പേര് അറിയാത്ത ആളുകൾ ഇന്ത്യയിൽ വളരെ വിരളമാണെന്ന് പറയാം. തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ബ്രേക്ക് കിട്ടിയാൽ പ്രിയ മിക്കപ്പോഴും പോകാറുള്ളത് വർക്കല ബീച്ചിലും ക്ലിഫിലുമാണ്. വർക്കല ബീച്ചിലെ കടൽ തിരമാലകൾ ആസ്വദിച്ച് ഇരിക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പ്രിയ വാര്യർ പങ്കുവച്ച് നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്തു കഴിയുകയും ചെയ്തു.

CATEGORIES
TAGS