‘എന്റെ ചി ചൗവിനെ മിസ് ചെയ്യുന്നു!! നസ്രിയയുടെ കൈയിലുള്ള കുഞ്ഞിനെ മനസ്സിലായോ..’ – ക്യൂട്ടെന്ന് അഹാന

സിനിമയിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നായികയായി മാറിയ ഒരാളാണ് നടി നസ്രിയ നാസിം. പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നസ്രിയ പിന്നീട് ബാലതാരമായി രണ്ട് സിനിമകളിൽ കൂടി അഭിനയിച്ചിട്ടുണ്ട്. മാഡ് ഡാഡ് എന്ന ചിത്രത്തിൽ ആദ്യമായി നായികയായി. നേരം എന്ന സിനിമയിൽ നിവിന്റെ നായികയായി അഭിനയിച്ച ശേഷമാണ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്.

രാജാറാണി എന്ന സിനിമയിലൂടെ തമിഴിൽ നായികയായി അഭിനയിച്ച നസ്രിയ അവിടെയും ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. ബാംഗ്ലൂർ ഡേയ്സിൽ ഫഹദിന്റെ നായികയായി അഭിനയിച്ച നസ്രിയ ജീവിതത്തിലും ഫഹദിനെ തന്നെ തന്റെ പങ്കാളിയാക്കി. 2014-ലാണ് ഫഹദും നസ്രിയയും തമ്മിലുള്ള താരവിവാഹം നടന്നത്. എട്ട് വർഷമായി ഒന്നിച്ച് ജീവിക്കുകയാണ് ഇരുവരും.

ഇരുവരും സിനിമയിൽ അഭിനേതാക്കൾ മാത്രമല്ല, ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹ ശേഷവും നസ്രിയ സിനിമയിൽ സജീവമാണ്. ഫഹദും നസ്രിയയും തമ്മിലുള്ള പ്രായ വ്യത്യസ്തമൊക്കെ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള ജീവിതം അടിച്ചുപൊളിക്കുകയാണ്. അന്റെ സുന്ദരനിക്കിയാണ് നസ്രിയയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ.

അതെ സമയം നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഒരു കുഞ്ഞിന് ഒപ്പമുള്ള ഫോട്ടോയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. ഇത് നസ്രിയയുടെ കുഞ്ഞാണോ എന്ന് വരെ ചിലർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. ‘എന്റെ ചി ചൗവിനെ മിസ് ചെയ്യുന്നു..” എന്ന ക്യാപ്ഷനാണ് പോസ്റ്റിന് നസ്രിയ കൊടുത്തത്. ഫഹദിന്റെ സഹോദരിയും ഒരു ഫോട്ടോയിലുണ്ട്. ഫഹദിന്റെ സഹോദരിയുടെ കുഞ്ഞാണ് എന്നാണെന്ന് ചിലർ കണ്ടെത്തിയത്. അതെ സമയം നടി അഹാന പോസ്റ്റിന് എന്തൊരു ക്യൂട്ട് ആണിത് എന്ന കമന്റും ഇട്ടിട്ടുണ്ട്.


Posted

in

by