‘ഒരു തമ്പുരാട്ടി കുട്ടിയെ പോലെയുണ്ട്!! ചുവപ്പ് സാരിയിൽ തിളങ്ങി നടി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ

ഒരു ഇന്ത്യൻ പ്രണയകഥ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു ഞാൻ പ്രകാശൻ. മലയാളി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഒരു സിനിമയായിരുന്നു ഇത്. 50 കോടിയിൽ അധികം കലക്ഷനും നേടിയിട്ടുള്ള ചിത്രമായിരുന്നു. ഫഹദിനെ കൂടാതെ ശ്രീനിവാസൻ, നിഖില വിമൽ, അഞ്ജു കുര്യൻ തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ടായിരുന്നു.

ഫഹദിന്റെ മികച്ച പ്രകടനമായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഫഹദിന്റെ പ്രകാശൻ കഴിഞ്ഞാൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു ടീനമോൾ. ഏത് നിമിഷവും മരണത്തിന് കീഴടങ്ങുന്ന ഒരു രോഗത്തിന് അടിമയായ ഒരു പെൺകുട്ടിയായിരുന്നു ടീനമോൾ എന്ന കഥാപാത്രം. ഫഹദ് ആ കുട്ടിയെ നോക്കാൻ എത്തുന്ന മെയിൽ നേഴ്സ് ആയിരുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകളെല്ലാം മനസ്സ് നിറയ്ക്കുന്നത് ആയിരുന്നു.

ദേവിക സഞ്ജയ് എന്ന താരമായിരുന്നു ആ റോളിൽ അഭിനയിച്ചിരുന്നത്. ദേവികയുടെ ആദ്യ സിനിമയായിരുന്നു ഇത്. മികച്ച പ്രകടനമാണ് ദേവിക കാഴ്ചവച്ചത്. സത്യൻ അന്തിക്കാടിന്റെ തന്നെ വർഷം പുറത്തിറങ്ങിയ മകൾ എന്ന സിനിമയിലായിരുന്നു ദേവിക പിന്നീട് അഭിനയിച്ചത്. ബാംഗ്ലൂരിൽ കോളേജ് പഠനം നടത്തുന്ന ദേവിക സിനിമയിൽ അതിന് ശേഷം കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇതൊക്കെയാണെങ്കിലും ദേവിക സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇപ്പോഴിതാ ഒരു തമ്പുരാട്ടി കുട്ടിയെ പോലെയുള്ള ലുക്കിൽ ചുവപ്പ് സാരിയിൽ ദേവിക ചെയ്ത ഒരു കിടിലൻ ഷൂട്ടിന്റെ ഫോട്ടോസാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. ഗ്രെഗ് ഫിലിപ്പാണ് ചിത്രങ്ങൾ എടുത്തത്. ധീര ഡിസൈനേഴ്സിന്റെ സാരിയാണ് ദേവിക ധരിച്ചിരിക്കുന്നത്. അഴക് എന്നാണ് ഗോപിക രമേശ് എന്ന താരം കമന്റ് ചെയ്തത്.