‘എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവിവരനെ പരിചയപ്പെടുത്തി സീരിയൽ നടി ഗൗരി..’ – വീഡിയോ കാണാം
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന മികച്ച പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന ഒരു സീരിയലായിരുന്നു പൗർണമിത്തിങ്കൾ. 2019-ൽ ആരംഭിച്ച സീരിയൽ ഏകദേശം രണ്ട് വർഷത്തോളം ടെലികാസ്റ്റ് ചെയ്ത സീരിയൽ അവസാന മാസങ്ങളിലെ മോശം റേറ്റിംഗ് കാരണം അപ്രതീക്ഷിതമായി അവസാനമാവുകയും ചെയ്തിരുന്നു. എന്നാലും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച രണ്ട് പേർക്കും ഒരുപാട് ആരാധകരെ ലഭിച്ചു.
പൗർണമി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചത് ഗൗരി എം കൃഷ്ണനായിരുന്നു. വിഷ്ണു വി നായരാണ് പ്രേംജിത്ത് എന്ന പൗർണിമയുടെ ഭർത്താവിന്റെ റോളിൽ അഭിനയിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ച അഭിപ്രായമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. ഇപ്പോഴിതാ വിഷ്ണുവിന് പിന്നാലെ ഗൗരിയും യഥാർത്ഥ ജീവിതത്തിൽ വിവാഹിതയാകാൻ പോവുകയാണ്.
ഗൗരിയുടെ വിവാഹം നിശ്ചയം ഇന്ന് കഴിഞ്ഞിരിക്കുകയാണ്. പൗർണമി തിങ്കളിന്റെ സംവിധായകനായ മനോജുമായിട്ടാണ് ഗൗരിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു പൗർണിമയുടെ ഭർത്താവായി അഭിനയിച്ച വിഷ്ണു വി നായരുടെ വിവാഹം. അന്ന് മുതൽ പ്രേക്ഷകർ ഗൗരിയുടെ വിവാഹം എന്നാണ് ചോദിക്കുന്നുണ്ട്. കൊറോണ വീണ്ടും കൂടിയതോടെ നേരത്തെ ജനുവരിയിൽ നടത്താനിരുന്ന നിശ്ചയ ചടങ്ങ് മാറ്റിവച്ചായിരുന്നു. അന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ ആ വാർത്ത വളച്ചൊടിച്ച് വിവാഹനിശ്ചയം മുടങ്ങി എന്നൊക്കെ വാർത്തകൾ കൊടുത്തതിന് എതിരെ താരം പ്രതികരിച്ചിരുന്നു.