‘അമൃതയ്ക്ക് ലിപ്‌ലോക്ക് നൽകി ഗോപി സുന്ദർ!! ദുബൈയിൽ പ്രണയപരവശരായി ഇരുവരും..’ – വീഡിയോ കാണാം

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു സംഗീത താരജോഡിയാണ് ഗായിക അമൃത സുരേഷും സംഗീതസംവിധായകനായ ഗോപി സുന്ദറും. ഇരുവരും തമ്മിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനം എടുത്തത് കഴിഞ്ഞ വർഷമായിരുന്നു. അത് കഴിഞ്ഞ് ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അതിന്റെ പേരിൽ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു ഇരുവർക്കും.

വിമർശനങ്ങൾക്ക് ഒന്നും ചെവി കൊടുക്കാതെ മുന്നോട്ട് പോകുന്നവരായിരുന്നു രണ്ടുപേരും. ചില സമയമങ്ങളിൽ അവർക്ക് തങ്ങളുടെ പോസ്റ്റുകളിലൂടെ മറുപടി കൊടുക്കാറുണ്ട്. ഇരുവരും തമ്മിൽ പ്രണയിക്കുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും യാത്രകൾ പോകുന്നതുമായ ചിത്രങ്ങളും വീഡിയോസും വിമർശകരുടെ വായടപ്പിച്ച് കൊണ്ട് ഗോപിസുന്ദറും അമൃത പങ്കുവെക്കാറുണ്ടായിരുന്നു.

ഇരുവരും ഇപ്പോൾ ദുബൈയിലേക്ക് പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ഫോട്ടോസും വീഡിയോസും താരങ്ങൾ പങ്കുവെക്കുന്നുമുണ്ട്. ദുബൈയിൽ മറീനയിൽ വഴികളിലൂടെ പ്രണയപരവശരായി പരസ്പരം കൈ കോർത്ത് നടക്കുന്നതിന്റെ വീഡിയോ ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയുടെ അവസാനം അമൃതയെ ഗോപി സുന്ദർ ലിപ് ലോക്ക് ചെയ്യുന്നതും ആരാധകർക്ക് കാണാൻ സാധിക്കും.

ക്യൂട്ട് ജോഡി എന്ന് ആരാധകർ കമന്റുകൾ ഇട്ടപ്പോൾ, ചിലർ വളരെ മോശം കമന്റുകളാണ് ഇട്ടിരുന്നത്. വിവാഹം കഴിക്കാതെ ഇങ്ങനെ നടക്കുന്നത് മോശമല്ലേ, മാതാപിതാക്കൾ കാണില്ലേ എന്നൊക്കെ കമന്റ് ഒരാൾ ഇടുകയുണ്ടായി. ഇത് ശ്രദ്ധയിൽപ്പെട്ട ഗോപി സുന്ദർ അതിന് മറുപടി കൊടുക്കുകയും ചെയ്തു. “ഇങ്ങനെ ചിന്തിക്കുന്നത് നിർത്തൂ, വിശ്രമിക്കൂ എന്നിട്ട് സ്വന്തം കാര്യം നോക്കൂ..”, ഗോപി സുന്ദർ മറുപടി നൽകി.