‘പിഴിഞ്ഞ ഓറഞ്ച് ജ്യൂസ് എന്റെ ഇഷ്ട പാനീയം!! പുത്തൻ ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങൾ ഏറ്റവും ഗുണകരമായ രീതിയിൽ ഉപയോഗിക്കുന്ന മലയാള സിനിമയിലെ നായികമാരിൽ ഒരാളാണ് യുവനടി അഹാന കൃഷ്ണ. ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും ലൈം ലൈറ്റിൽ സജീവമായി നിൽക്കുന്നത് കൊണ്ട് തന്നെ അഹാനയെ ഇഷ്ടമുള്ള ഒരുപാട് പേരുണ്ട്. ഒരു അഭിനയത്രി എന്നത് പോലെ തന്നെ അഹാന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്.

നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന, അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തുകയും അത് കഴിഞ്ഞ് തന്റെ അനിയത്തിമാരെ സോഷ്യൽ മീഡിയയിൽ താരങ്ങളാക്കി മാറ്റാൻ വലിയ പങ്കുവഹിക്കുകയും ചെയ്തു. ഇന്ന് അഹാനയെ പോലെ തന്നെ താരത്തിന്റെ അനിയത്തിമാരും ആരാധകരുള്ളവരാണ്. സ്വന്തമായി ചാനലുകളും ധാരാളം ഫോളോവേഴ്സും അവർക്കുമുണ്ട്.

വീഡിയോസ് മാത്രമല്ല അഹാന ഇടയ്ക്ക് ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ഓറഞ്ച് നിറത്തിലെ സ്യുട്ട് ധരിച്ച് അഹാന ചെയ്ത പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആരാധകരെ ഒരു തരത്തിൽ അമ്പരിപ്പിച്ചിരിക്കുകയാണ്. പ്ലാബ് ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റ് പകർത്തിയ ചിത്രങ്ങളിൽ ഫെമി ആന്റണിയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. അഫഷീന ഷാജഹാനാണ് സ്റ്റൈലിംഗ് ചെയ്തത്.

ലിസ് ഡിസൈൻസിന്റെ സ്യുട്ടാണ് അഹാന ധരിച്ചിരിക്കുന്നത്. “പുതുതായി പിഴിഞ്ഞ ഓറഞ്ച് ജ്യൂസ് എന്റെ ഏറ്റവും പ്രിയപ്പെട്ട പാനീയമാണ്..”, അഹാന ചിത്രങ്ങൾക്ക് ഒപ്പം ക്യാപ്ഷൻ എഴുതി പങ്കുവച്ചു. ഇഷാനി, നിരഞ്ജന അനൂപ്, ഗൗരി ജി കിഷൻ, കനിഹ, മാളവിക തുടങ്ങിയ നിരവധി താരങ്ങളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ചിലർ അ.ശ്ലീല കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. ഓറഞ്ച് കണ്ട് ബോയ് കൊട്ട് ചെയ്യുന്നവർ എവിടെ എന്നും ചിലർ ചോദിച്ചിട്ടുണ്ട്.