‘ഒരു ചെറിയ അവധിക്കാലം!! സ്വിം സ്യുട്ടിൽ തിളങ്ങി നടി മംത മോഹൻദാസ്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ഒരു ചെറിയ അവധിക്കാലം!! സ്വിം സ്യുട്ടിൽ തിളങ്ങി നടി മംത മോഹൻദാസ്..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഏത് തരത്തിലെ കഥാപാത്രങ്ങളും ചെയ്യാൻ കഴിയുന്ന ചുരുക്കം ചില നായികമാരെ ഇന്ന് മലയാള സിനിമയിലുള്ളു. അതിൽ തന്നെ സിനിമയിൽ ഹാസ്യ റോൾ ചെയ്യാൻ പറ്റുന്ന നായികമാർ വളരെ വിരളമാണ്. ഇപ്പോഴുള്ള നടിമാരിൽ മറ്റു കഥാപാത്രങ്ങളെ പോലെ ഹാസ്യറോളും അനായാസം ചെയ്യാൻ കഴിയുന്ന നായികമാരിൽ ഒരാളാണ് നടി മംത മോഹൻദാസ്.

മയൂഖം എന്ന സിനിമയിലൂടെയാണ് മംത അഭിനയ രംഗത്തേക്ക് വരുന്നത്. പിന്നീട് വലിയ സിനിമകളിൽ നായികയാവുകയും സൂപ്പർസ്റ്റാറുകളുടെ നായികയായി അവർക്കൊപ്പം നിൽക്കുന്ന പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. പാസഞ്ചറിലെ അനുരാധയും അൻവറിലെ ആയിഷയും ചെയ്ത അതെ മംത തന്നെയാണ് മൈ ബോസിലെ പ്രിയയെന്ന ഹാസ്യനായികയേ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ മംതയ്ക്ക് ധാരാളം ആരാധകരുമുണ്ട്.

സിനിമയിൽ വന്നിട്ട് ഏകദേശം 17 വർഷങ്ങൾ പിന്നിട്ട മംത വ്യക്തി ജീവിതത്തിൽ ധാരാളം പ്രതിസന്ധികളും ഈ കാലയളവിൽ നേരിട്ടുണ്ട്. അതിൽ തന്നെ വിവാഹബന്ധം വേർപ്പെടുത്തിയതും കാൻസറിനോട് പൊരുതിയതുമെല്ലാമുണ്ട്. ഇപ്പോഴും അതിന്റെ തുടർചികിത്സകളുടെ ഭാഗമായി അമേരിക്കയിലാണ് മംത താമസിക്കുന്നത്. മംതയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.

താരത്തിന്റെ ബിക്കിനി ചിത്രങ്ങൾക്ക് ഒപ്പം താൻ ചെറിയ ഒരു വെക്കേഷൻ മൂഡിലാണെന്ന് കുറിച്ചുകൊണ്ടാണ് പങ്കുവച്ചത്. “ലോസ് ഏഞ്ചൽസിലെ തിരക്കേറിയ വീടുമാറ്റം, തുടർന്ന് ബിഗ് ബിയർ മലനിരകളിലെ ഒരു ആകർഷണീയമായ ക്യാബിനിൽ ഒരു ചെറിയ അവധിക്കാലം.. തുടർന്ന് പാം മരുഭൂമിയിലേക്ക് വീണ്ടും വർക്ക് മോഡിലേക്ക് പ്ലഗ് ചെയ്യും..”, ചിത്രങ്ങൾക്ക് ഒപ്പം മംത കുറിച്ചു.

CATEGORIES
TAGS