‘അമ്പോ!! ഷോർട്സിൽ കട്ട സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി അനശ്വര രാജൻ..’ – ഫോട്ടോസ് വൈറൽ

വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ സിനിമ-സീരിയൽ മേഖലയിൽ അഭിനയിക്കുന്ന നടിമാർ നേരിടുന്ന സൈബർ അറ്റാക്കുകൾ പലപ്പോഴും മലയാളികൾ കണ്ടിട്ടുള്ളതാണ്. ഒരാൾ എന്ത് ധരിക്കണമെന്നുള്ള പൂർണമായ അവകാശം അയാൾക്ക് മാത്രമാണ് ഉള്ളതെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ മിക്കപ്പോഴും നടക്കുന്നതെന്ന് കൂടി ഓർക്കേണ്ടി വരും!

ഒരു വർഷങ്ങൾക്ക് മുമ്പ് ഷോർട്സ് ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയ അനശ്വര രാജന് സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു. അന്ന് വളരെ മോശം രീതിയിലുള്ള കമന്റുകളും സദാചാര കമന്റുകളുമായിരുന്നു താരത്തിന് ലഭിച്ചത്. തുടർന്ന് മലയാള സിനിമയിൽ നടിമാർ അനശ്വരയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ‘വീ ഹാവ് ലെഗ്സ്’ എന്ന ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു.

ഇപ്പോഴും ഇത്തരം കമന്റുകൾ ഉണ്ടാവുണ്ടെങ്കിൽ കൂടിയും ഒരു പരിധി വരെ കുറഞ്ഞെന്ന് വേണം പറയാൻ. ഇപ്പോഴിതാ അനശ്വരയുടെ തന്നെ ഷോർട്സിലുള്ള ഒരു ഫോട്ടോയാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. എറണാകുളത്തെ പദ്മ തിയേറ്ററിന് മുന്നിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ജയമോഹൻ കെ.ബി എടുത്ത ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഫോട്ടോ അനശ്വര പങ്കുവച്ചിട്ടില്ലെങ്കിൽ കൂടിയും ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. നീല ഷോർട്സും കറുത്ത ബനിയനും അതിന് മുകളിൽ ഓവർകോട്ട് മോഡലിൽ ഷർട്ടും ധരിച്ചുള്ള അനശ്വരയുടെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.


Posted

in

by