‘തിയേറ്റർ ഇളക്കി മറിക്കാൻ പോകുന്ന ഐറ്റം, വരവ് അറിയിച്ച് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം..’ – ടീസർ കാണാം

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പർവ്വം’. ഇപ്പോഴിതാ പ്രതീക്ഷകൾ പോലെ ഒരു കിടിലം ടീസറുമായി അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. ആരാധകരെ തിയേറ്ററിൽ ഇളക്കി മറിക്കുന്ന ഒരു ഐറ്റം തന്നെയായിരിക്കും മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം എന്നാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ ഒരു മെഗാമാസ്സ്‌ ഐറ്റം തന്നെയായിരിക്കും ഭീഷ്മ പർവ്വം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. യൂട്യൂബിൽ മിനിട്ടുകൾക്ക് ഉള്ളിൽ തന്നെ ലക്ഷത്തിൽ അധികം കാഴ്ചക്കാരാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ടീസറിൽ ഏറ്റവും എടുത്ത് പറയേണ്ടത് സുഷിൻ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് തന്നെയാണ്. തിയേറ്ററിൽ സിനിമ കാണാൻ ഏറ്റവും പ്രേരിപ്പിക്കുന്നതും അത് തന്നെയാണ്.

മമ്മൂട്ടിയെ ടീസറിൽ പോലും വലിയ ഹൈപ്പുള്ള ഡയലോഗ് കൊണ്ട് വിവരിച്ചാണ് കാണിക്കുന്നത് തന്നെ. “നീയൊന്നും കാണാത്ത, നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മൈക്കിളിനെ ഞാൻ കണ്ടിട്ടുണ്ടെന്ന്..” അതിൽ അഭിനയിക്കുന്ന നടന്റെ ഡയലോഗോടെയാണ് മമ്മൂട്ടിയെ ടീസറിൽ കാണിക്കുന്നത്. പിന്നീസ് സ്ലോ മോഷനിൽ ആദ്യം കാലും അതിന് ശേഷം വാച്ച് കെട്ടുന്ന കൈയും കാണിച്ചിട്ടാണ് മമ്മൂട്ടിയുടെ ഫുൾ ഇൻട്രോ ടീസറിൽ വരുന്നത്.

‘ആ മൈക്കിളിനെ കണ്ടിരുന്നെങ്കിൽ നീയൊന്നും വാ തുറക്കില്ലായിരുന്നു..” എന്ന ഡയലോഗിന് ശേഷം ഫൈറ്റ് സീൻ കാണിക്കുന്നുണ്ട്. ടൈറ്റിൽ കാണിച്ച ശേഷമാണ് മമ്മൂട്ടിയുടെ മാസ്സ് ഡയലോഗ് ടീസർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. “ശിവൻകുട്ടി ബോംബെക്കാരാണ്.. ജാവോ എന്ന് പറയണം.. ജാവോ..!”. ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർ അതിന് അപ്പുറമാണ് ഇപ്പോൾ ഭീഷ്മ പർവത്തിലൂടെ ലഭിച്ചിരിക്കുന്നത്.