‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ താരസുന്ദരി പാർവതി നായർ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘സാരിയിൽ ഗ്ലാമറസ് ലുക്കിൽ തെന്നിന്ത്യൻ താരസുന്ദരി പാർവതി നായർ..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

വി.കെ പ്രകാശ് സംവിധാനം ചെയ്ത മലയാള സിനിമയായ പോപ്പിൻസിൽ ആദ്യമായി അഭിനയിച്ച് പിന്നീട് തെന്നിന്ത്യൻ ഭാഷകളിൽ ഒരുപോലെ തിളങ്ങി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പാർവതി നായർ. എന്നൈ അറിന്താൽ, ഉത്തമവില്ലൻ തുടങ്ങിയ സിനിമകളിലെ പ്രകടനം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.

ദുബായിലും അബുദാബിയിലും ജനിച്ച് വളർന്ന മലയാളിയായ പെൺകുട്ടി ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഗ്ലാമറസ് താരമായി മാറി കഴിഞ്ഞു. മോഹൻലാൽ നായകനായ നീരാളിയിലും പാർവതി ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. മോഡലിംഗ് മേഖലയിൽ കഴിവ് തെളിയിച്ച താരം ഒരു ജൂവലറിയുടെ പരസ്യം കണ്ടിട്ടാണ് വി.കെ പ്രകാശ് തന്റെ സിനിമയിലേക്ക് പാർവതിയെ ക്ഷണിച്ചത്.

അജിത്തിന്റെയും കമൽഹാസന്റെയും കൂടെ അഭിനയിച്ചതോടെ പാർവതിയുടെ റേഞ്ച് തന്നെ മാറിയിരുന്നു. ആമസോൺ പ്രൈമിലെ വെള്ള രാജ എന്ന ത്രില്ലെർ സീരീസിലാണ് പിന്നീട് പാർവതി അഭിനയിച്ചത്. പാർവതി പ്രധാനവേഷത്തിൽ എത്തുന്ന പുതിയ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മോഡൽ ആയിരുന്നതുകൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യാറുള്ള ഒരാളാണ് താരം. ഈ കഴിഞ്ഞ ദിവസം നീല സാരിയുടുത്ത് അതീവ ഗ്ലാമറസ് ലുക്കിൽ പാർവതി ആരാധകർ മുന്നിൽ എത്തിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു.

സായ് ചരൺ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഒലിവിയ അനുഗ്രഹയാണ് പാർവതിയെ മേക്കപ്പ് ചെയ്തിരിക്കുന്നത്. സ്വാദ് ബൈ സ്വപ്നയാണ് പാർവതിയുടെ ക്ലാസിക് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 10 ലക്ഷത്തിൽ അധികം ആരാധകരാണ് പാർവതിക്ക് ഇൻസ്റ്റാഗ്രാമിലുള്ളത്.

CATEGORIES
TAGS