‘ദുബായിലെ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് നടി നൈല ഉഷ..’ – ഫോട്ടോസ് പങ്കുവച്ച് താരം

മലയാള സിനിമയിലേക്ക് വൈകി വന്ന ഒരു വസന്തമാണ് നടി നൈല ഉഷ. വിവാഹിതയായ ശേഷം സിനിമയിലേക്ക് വന്ന് തിളങ്ങിയ ചുരുക്കം ചില നായികമാരെ മലയാള സിനിമയിലുള്ളു. അതുപോലെ റേഡിയോ ജോക്കിയായി ദുബൈയിൽ ജോലി ചെയ്തു വന്നിരുന്നു നൈലയുടെ സിനിമയിലേക്കുള്ള പ്രവേശനവും വളരെ യാദർശ്ചികം ആയിരുന്നു.

മമ്മൂട്ടി നായകനായി അഭിനയിച്ച കുഞ്ഞനന്തന്റെ കട എന്ന സിനിമയിലെ നായികയായി അഭിനയിച്ചാണ് നൈല സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങൾ നൈല അഭിനയിച്ചു. ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ സിനിമകളിലാണ് നൈല അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി നായകനാവുന്ന ‘പാപ്പൻ’ എന്ന സിനിമയിലാണ് ഇപ്പോൾ നൈല അഭിനയിക്കുന്നത്.

ദുബായിയിലെ ഹിറ്റ് എഫ്.എം 96.7-ൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ സിനിമയിലും സജീവമാണ് നൈല. ടെലിവിഷനിൽ അവതാരകയായും തിളങ്ങിയിട്ടുള്ള നൈല ഒരുപാട് ആരാധകരുള്ള ഒരു താരം കൂടിയാണ്. 37-കാരിയായ നൈല ഇപ്പോഴും ഇത്രയും സുന്ദരിയായിരിക്കുന്നത് ആരാധകർ കൂടാൻ ഒരു പ്രധാന കാരണമാണ്.

ദുബായിയിൽ തന്റെ സഹപ്രവർത്തകരായ സുഹൃത്തുകൾക്ക് ഒപ്പം ദി മെയ്ഡൻ ഹോട്ടലിന്റെ റൂഫ് ടോപ്പിൽ ഉള്ള സ്വിമ്മിങ്‌ പൂളിൽ അടിച്ചുപൊളിക്കുന്ന ഫോട്ടോസ് നൈല പങ്കുവച്ചിരുന്നു. സ്വിം സ്യുട്ടുകൾ ധരിച്ച് സ്വിമ്മിങ് പൂളിൽ നീതികളിക്കുന്ന വീഡിയോയും താരം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന മേക്കോവറിലാണ് നൈല എത്താറുള്ളത്.

CATEGORIES
TAGS