‘സുമതി വളവ്, യക്ഷി വെറുതെ വിട്ടതുകൊണ്ട് ഫോട്ടോ ഇപ്പോ ഇടുന്നു..’ – ഫോട്ടോസ് പങ്കുവച്ച് അമേയ മാത്യു

‘സുമതി വളവ്, യക്ഷി വെറുതെ വിട്ടതുകൊണ്ട് ഫോട്ടോ ഇപ്പോ ഇടുന്നു..’ – ഫോട്ടോസ് പങ്കുവച്ച് അമേയ മാത്യു

വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് അമേയ മാത്യു. ആട് 2 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അമേയ ക്ലൈമാക്സ് സീനിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞു. പക്ഷേ അമേയയുടെ കരിയർ തന്നെ മാറ്റിമറിച്ചത് കരിക്ക് വീഡിയോ പ്രൊഡക്ഷന്റെ വീഡിയോയിൽ അഭിനയിച്ചപ്പോഴാണ്.

ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കരിക്കിന്റെ വീഡിയോയിലാണ് അഭിനയിച്ച ശേഷം സോഷ്യൽ മീഡിയയിൽ യുവാക്കൾ താരത്തെ തിരയാൻ തുടങ്ങുകയും ഒറ്റ ദിവസംകൊണ്ട് ഒരുപാട് ആരാധകരെ ഫോളോവേഴ്‌സായി ലഭിക്കുകയും ചെയ്തു. മമ്മൂട്ടി നായകനായി അഭിനയിച്ച ദി പ്രിസ്റ്റിലാണ് അമേയയുടെ അവസാനം അഭിനയിച്ചതിൽ പുറത്തിറങ്ങിയ സിനിമ.

2-3 സിനിമകളിൽ മാത്രമേ ഉള്ളുവെങ്കിലും കൂടിയും അമേയ സോഷ്യൽ മീഡിയകളിൽ ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളതുകൊണ്ട് തന്നെ ഒരുപാട് വൈറലാവുകയും ചെയ്യാറുണ്ട്. ആരാധകർ മനസ്സ് കീഴടക്കുന്ന ക്യാപ്ഷനും ഫോട്ടോസും എപ്പോഴും അമേയയുടെ ടൈം ലൈനിൽ കാണാൻ സാധിക്കും.

അമേയയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷോർട്സും ഗ്ലാമറസ് ടിഷർട്ടും ധരിച്ചുള്ള ചിത്രങ്ങളാണ് അമേയ പോസ്റ്റ് ചെയ്തത്. ‘സുമതി വളവ്..!! യക്ഷി സൗന്ദര്യ സങ്കൽപ്പങ്ങൾ മുഴുവനും ആവാഹിച്ച് പ്രകൃതി ഭംഗി നിറഞ്ഞൊരു ഇടിവെട്ട് സ്ഥലം.. അങ്ങനെ ആ ഒരു ആഗ്രഹവും സാധിച്ചു.. യക്ഷി വെറുതെ വിട്ടത് കൊണ്ട് വീട്ടിൽ തിരിച്ചെത്തി ഈ ഫോട്ടോ ഇപ്പൊ ഇടുന്നു..’, അമേയ ഫോട്ടോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS