‘ചുവപ്പിൽ അതിസുന്ദരിയായി റീൽസ് താരം നിവേദ്യ ശങ്കർ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘ചുവപ്പിൽ അതിസുന്ദരിയായി റീൽസ് താരം നിവേദ്യ ശങ്കർ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സോഷ്യൽ മീഡിയയിലൂടെ വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടി മുന്നേറുന്ന ഒരുപാട് പേർ ഇന്നത്തെ കാലത്തുണ്ട്. ടിക്-ടോക് പോലെയുള്ള മാധ്യമങ്ങളുടെ വരവോടെയാണ് ഇവർക്ക് ഇത്തരത്തിൽ വളരെ പെട്ടന്ന് തന്നെ ആരാധകരെ ലഭിക്കുന്നത്. പല അറിയപ്പെടാത്ത പോകുന്ന പോലെ കലാകാരന്മാർക്കും കലാകാരികൾക്കും ഇത് മികച്ചയൊരു അവസരം കൂടിയാണ്.

ടിക് ടോക് ബാൻ ചെയ്തതോടെ എല്ലാവർക്കും ഇൻസ്റ്റാഗ്രാം റീൽസിൽ സജീവമാകാൻ ആവണം ലഭിച്ചു. പലർക്കും ഇതുവഴി സിനിമയിലേക്ക് വരെ ക്ഷണം ലഭിക്കാറുണ്ട്. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു റീൽസ് താരമാണ് നിവേദ്യ ആർ ശങ്കർ. ഒരു സിനിമ നടിയെക്കാൾ ഫോളോവേഴ്സ് ഈ കൊച്ചുമിടുക്കിക്കുണ്ട്. വെറും 14 വയസ്സ് മാത്രമാണ് നിവേദ്യയുടെ പ്രായം.

ഈ പ്രായത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇത്രയും ആരാധകരുള്ള ഒരു താരം വേറെയുണ്ടോ എന്നത് തന്നെ സംശയമാണ്. റീൽസ് വീഡിയോയാണ് നിവേദ്യ കൂടുതലായി ഇപ്പോൾ ചെയ്യുന്നത്. ഇത് കൂടാതെ ചിലപ്പോൾ നിവേദ്യ ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. ചുവപ്പ് ഗൗണിൽ നിവേദ്യ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

പ്രണയ ദിനത്തോടെ അനുബന്ധിച്ചാണ് നിവേദ്യ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കൈയിൽ ഒരു റോസാ പൂവും പിടിച്ചുള്ള നിവേദ്യയുടെ ഈ മനോഹരമായ ഫോട്ടോസ് എടുത്തിരിക്കുന്നത് അഭിഷേക് മംഗ്ലാവിലാണ്. സ്വാസയാണ് നിവേദ്യയുടെ ഔട്ട് ഫിറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അർച്ചനയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. 22 ലക്ഷം ഫോളോവേഴ്‌സാണ് നിവേദ്യക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

CATEGORIES
TAGS