‘ടൈറ്റാനിക്കിലെ നായികയെ പോലെ ഗോൾഡൻ കളർ ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ മഡോണ..’ – ഫോട്ടോസ് വൈറൽ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് മൂന്ന് പുതിയ നായികമാരാണ് ലഭിച്ചത്. മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യൻ സിനിമയിൽ ഇന്ന് അവർ മൂന്ന് പേരും അറിയപ്പെടുന്ന നടിമാരാണ്. മൂന്ന് പേരും മലയാളം കൂടാതെ മറ്റുഭാഷകളിലും സജീവമായി അഭിനയിക്കുന്നുണ്ട്. പ്രേമത്തിലെ ഏറ്റവും ക്യൂട്ട് ആയിട്ടുള്ള നായികയായിരുന്നു മഡോണ സെബാസ്റ്റിയൻ.

സമൂഹ മാധ്യമങ്ങളിൽ അതുകൊണ്ട് തന്നെ മഡോണയ്ക്ക് ആരാധകരും ഏറെയുണ്ട്. മറ്റു തെന്നിന്ത്യൻ നടിമാരെ പോലെ തന്നെ മഡോണയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുത്തൻ പുതിയ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഗോൾഡൻ നിറത്തിലെ ഡ്രെസ്സുകൾ ധരിച്ചുള്ള മഡോണയുടെ ഏറ്റവും പുതിയ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ഹോളിവുഡ് വിന്റജ് നടിയുടെ ലുക്കിലാണ് മഡോണ പുതിയ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. അഞ്ജന അന്നയാണ് മഡോണയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ആർ.എൻ രാഖിയാണ് ആണ് ഫോട്ടോഷൂട്ടിന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മഡോണയ്ക്ക് ഈ മേക്കോവറിനായി മേക്കപ്പ് ചെയ്തിരുന്നു.

മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് മഡോണയ്ക്ക് ലഭിച്ചിരിക്കുന്നത്. പ്രേമത്തിന് ശേഷം കിംഗ് ലിയർ, ഇബ്ലീസ്, വൈറസ്, ബ്രദർസ് ഡേ തുടങ്ങിയ സിനിമകളിൽ മഡോണ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ് സിനിമകളിലും അഭിയനയിച്ചിട്ടുള്ള മഡോണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ കൊമ്പ് വന്താച്ച് സിങ്കംഡായാണ്.