‘അടുത്തിടെ ഇത്രയും ചിരിപ്പിച്ച ഒരു ട്രെയിലർ കണ്ടിട്ടില്ല!! പത്രോസിന്റെ പടപ്പുകൾ..’ – വീഡിയോ കാണാം

1980-2010 കാലഘട്ടങ്ങളിൽ ഉളളത് പോലെ മലയാള സിനിമയിൽ കോമഡി ജോണറിലുള്ള പടങ്ങൾ ഇറങ്ങുന്നത് വളരെ കുറവാണ്. വളരെ വിരളമായിട്ടാണ് ഹാസ്യ സിനിമകൾ ഒരു വർഷം ഇറങ്ങുന്നത്. ഇപ്പോൾ കൂടുതലായി ഡാർക്ക്, സീരിയസ് ടൈപ്പ് സിനിമകളാണ് മലയാളത്തിൽ കൂടുതലായി ഇറങ്ങുന്നത്. ഇപ്പോഴിതാ കുടുംബ പശ്ചാത്തലമായി ഒരു കിടിലം കോമഡി സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ പോവുകയാണ്.

നവാഗതനായ അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകൾ’ എന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന സിനിമയാണ് ഇത്. തണ്ണീർമത്തനിൽ വളരെ പ്രധാനപ്പെട്ട റോളിലും ഡിനോയ് അഭിനയിച്ചിരുന്നു. ഡിനോയ് ഈ സിനിമയിലും നായകന് തുല്യമായ പ്രധാന റോളുകളിൽ ഒന്നിൽ അഭിനയിക്കുന്നുണ്ട്.

ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങുന്ന സിനിമയിൽ ഡിനോയെ കൂടാതെ ഷറഫുദീൻ, നസ്ലെൻ കെ ഗഫൂർ, ഗ്രേസ് ആന്റണി, ജോണി ആന്റണി, ജയിംസ് ഏലിയ, സുരേഷ് കൃഷ്ണ, രഞ്ജിത കൃഷ്ണ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലർ കണ്ടാൽ തന്നെ ചിരിവരുന്ന രീതിയിലാണ് കട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ കാണാനും പ്രേക്ഷകർ താല്പര്യം കാണിക്കുന്നുണ്ട്.

നാല് മക്കളുള്ള പത്രോസ് എന്നയാളുടെ കുടുംബത്തിന്റെയും അയാളുടെ മക്കളുടെ ജീവിതത്തിൽ നടക്കുന്നതുമായ കാര്യങ്ങളാണ് സിനിമയിലുണ്ടാകുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ജയ്ക്സ് ബിജോയാണ് സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. മരിക്കാർ എന്റർടൈൻമെൻറ്സാണ് സിനിമ നിർമ്മിക്കുന്നത്. യൂട്യൂബിൽ ട്രെയിലർ വന്നതോടെ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.