‘ഇത് കൊണ്ടാണ് നാഷണൽ ക്രഷ് വിളിക്കുന്നത്!! കിടിലം ലുക്കിൽ നടി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

ഒമർ ലുലു എന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രമായ ‘ഒരു അടാർ ലവിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പ്രിയ വാര്യർ. മലയാളികൾക്ക് മാത്രമല്ല ആ സിനിമയിലെ പാട്ട് ഇറങ്ങിയതോടെ ലോകം എമ്പാടും പ്രിയ വാര്യരുടെ കണ്ണിറുക്കൽ വൈറലാവുകയും ‘നാഷണൽ ക്രഷ്’ എന്ന പേരിൽ ആരാധകർ വിളിക്കാനും തുടങ്ങി. ഒറ്റ ദിവസം കൊണ്ട് തന്നെ പ്രിയ സ്റ്റാറായി.

ഒരു പുതുമുഖ നടിക്ക് മലയാളത്തിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകരയാണ് മണിക്കൂറുകൾ കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രിയ എത്തിച്ചത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പാട്ടിലെ ആ രംഗത്തോടെ പ്രിയയ്ക്ക് മറ്റു ഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തി. സിനിമ പക്ഷേ തീർത്തും പരാജയപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയ ശേഷം അതുകൊണ്ട് തന്നെ പ്രിയക്ക് ഒരുപാട് ട്രോളുകളുമാണ് നേരിടേണ്ടി വന്നു.

പക്ഷേ അതൊന്നും താരത്തിനെ തളർത്താൻ കഴിയുന്നത് അല്ലായിരുന്നു. മലയാളത്തിൽ നിന്ന് നേരം ആ സിനിമയ്ക്ക് ശേഷം പ്രിയ പോയത് തെലുങ്കിലാണ്. തെലുങ്കിൽ രണ്ട് സിനിമ ഇതുവരെ പ്രിയ അഭിനയിച്ചു. ഒരു കന്നഡ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അതുപോലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്.

പ്രിയയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിൽ കിടിലം ഹോട്ട് ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സരിൻ രാംദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി എസാണ് മേക്കപ്പ് ചെയ്തത്. ബോളിവുഡ് നടിയെ വെല്ലുന്ന ലുക്കിലാണ് പ്രിയയുടെ ഫോട്ടോഷൂട്ട്.