‘കണ്ണൂരിൽ മുസ്ലിം കല്യാണങ്ങളിൽ സ്ത്രീകൾ അടുക്കള ഭാഗത്ത് ഇരുന്നാണ് കഴിക്കുന്നത്..’ – നടി നിഖില വിമൽ

മലയാള സിനിമയിൽ ചുരുങ്ങി സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് നടി നിഖില വിമൽ. സിനിമയ്ക്ക് പുറത്ത് തന്റേതായ കാഴ്ചപ്പാടുകളും നിലപാടുകളും വെട്ടിത്തുറന്ന് പറയുന്ന ഒരാളാണ് നിഖില. ഇപ്പോഴിതാ പുതിയ ചിത്രമായ അയൽവാശി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടിയിരിക്കുന്നത്.

നിങ്ങളുടെ നാട്ടിൽ പഴയ വിവാഹ ഓർമ്മകൾ എന്തൊക്കെയാണെന്നുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു നിഖിലയുടെ മറുപടി. “നമ്മുടെ അവിടെയൊക്കെ കല്യാണത്തിന് തലേ ദിവസം ചോറും മീൻകറിയുമൊക്കെ ഉണ്ടാകും!! കല്യാണം എന്നൊക്കെ പറയുമ്പോൾ അതാണ് പെട്ടന്ന് ഓർമ്മ വരുന്നത്. പിന്നെ കോളേജിൽ പഠിക്കുമ്പോൾ കൂടെ പഠിച്ച കുട്ടികളുടെ മുസ്ലിം കല്യാണങ്ങളിലൊക്കെ പോയിട്ടുണ്ട്.

ഇവിടെയൊക്കെ അങ്ങനെയാണോ എന്നറിയില്ല! സ്ത്രീകളൊക്കെ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. അടുക്കളയുടെ പിന്നിലാണ് ഇരുന്ന് കഴിക്കുന്നത്. മുന്നിൽ പുരുഷന്മാരാണ് ഇരിക്കുന്നത്. ഇത് പറയുന്നതുപോലെ തന്നെ വേറെയൊരു കാര്യമുണ്ട്. അവിടെയൊക്കെ കകല്യാണം കഴിഞ്ഞിട്ട് ചെക്കൻ പെണ്ണിന്റെ വീട്ടിലേക്കാണ് പോകാറുള്ളത്. നമ്മളൊക്കെ അങ്ങോട്ടാണല്ലോ പോകുന്നത്. അവിടെ മുസ്ലിമുകൾ കൂടുതലും തിരിച്ചാണ്.

അവരെ പുതിയാപ്ല എന്നാണ് പറയുന്നത്. അവര് മരിക്കുന്നത് വരെ അവർ പുതിയാപ്ലയാണ്. അവർ എപ്പോൾ വന്നാൽ പോലും സ്തകരിക്കണം.. കണ്ണൂർ കല്യാണം എന്നൊക്കെ പറഞ്ഞാൽ എനിക്ക് ഇതൊക്കെയാണ് മനസ്സിൽ ഓർമ്മവരുന്നത്..”, നിഖില പറഞ്ഞു. നിഖില ഈ അഭിപ്രായം പറഞ്ഞതോടെ വലിയ രീതിയിൽ വിമർശനമാണ് ഒരു ഭാഗത്ത് നിന്നും കേൾക്കുന്നത്. സംഘി പട്ടവും താരത്തിന് ചിലർ ചാർത്തി കഴിഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ താനൊരു കമ്മ്യൂണിസ്റ്റുകാരി ആണെന്ന് നിഖില ഇതിന് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്.