‘ജന്മദിനത്തിൽ പുതിയ ടാറ്റൂ അടിച്ച് ഗായിക അഭയ, എവിടെയാണ് ചെയ്തതെന്ന് കണ്ടോ..’ – ഫോട്ടോസ് കണ്ടു നോക്കൂ

ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിൽ കൂടിയും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. കരിയറിന് പുറത്തുള്ള വിവാദങ്ങളിൽ പേരുകൾ ഒരുപാട് തവണ വന്നിട്ടുള്ള ഒരാളാണ് അഭയയുടേത്. സിനിമകളിൽ പാടുന്നതിലും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള അഭയയും സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പ് ഒക്കെ ഒരുപാട് ശ്രദ്ധനേടിയിരുന്നു.

പിന്നീട് ഇരുവരും തമ്മിൽ പിരിഞ്ഞപ്പോഴും അത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിന് ശേഷമാണ് അഭയ സംഗീതത്തിൽ കുറച്ചുകൂടി ശ്രദ്ധ കൊടുക്കുന്നതും അതുപോലെ സജീവമായി നിൽക്കാൻ തുടങ്ങിയത്. മ്യൂസിക് ബാൻഡും ആൽബം പാട്ടുകളും സ്റ്റേജ് ഷോകളുമൊക്കെയായി അഭയ ഏറെ തിരക്കിലാണ് ഇപ്പോൾ. ഈ കഴിഞ്ഞ ദിവസമായിരുന്നു അഭയ തന്റെ മുപ്പത്തിനാലാം ജന്മദിനം ആഘോഷിച്ചിരുന്നത്.

ജന്മദിനത്തിൽ വായനാട്ടിലുള്ള ഒരു റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം ഇപ്പോഴിതാ പുതിയതായി താൻ ശരീരത്തിൽ അടിച്ച ടാറ്റൂവിന്റെ ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അഭയ. ഒരു ചിത്രശലഭത്തിന്റെയും ലവ് സിംബലിന്റെയും ചേർന്നുള്ള ഒരു ടാറ്റൂ ആണ് അഭയ ചെയ്തിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ടാറ്റൂവിൽ മാറ്റങ്ങൾ വരുത്തിയാണ് ഇത് ചെയ്തത്. ഈ ടാറ്റൂ കൊണ്ട് അഭയ എന്താണ് ഉദ്ദേശിച്ചതെന്നും ആരാധകർ കണ്ടെത്തിയിട്ടുണ്ട്.

എല്ലാവരെയും സ്നേഹിക്കുന്ന, സ്വപ്നങ്ങൾക്ക് പിന്നിൽ പറക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് അഭയായെന്ന് ഈ ടാറ്റൂ അടിച്ചതിലൂടെ പറയാൻ ശ്രമിക്കുന്നുവെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലുള്ള നേറ്റീവ് ഇങ്ക് ബ്ലോട്ട് ടാറ്റൂസിലാണ് അഭയ പച്ചകുത്തിയിരിക്കുന്നത്. അഖിൽ ജോസഫ് എന്ന ടാറ്റൂ ആർട്ടിസ്റ്റാണ് ഈ കവർ അപ്പ് ടാറ്റൂ അഭയയ്ക്ക് വേണ്ടി ചെയ്തത്. കൈയുടെയും ശരീരത്തിന്റെയും പിൻഭാഗത്തായിട്ടാണ് അടിച്ചിരിക്കുന്നത്.