‘കുട്ടിയുടുപ്പിൽ അമ്പരിപ്പിച്ച് നടി ലോസ് ലിയ, ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

ഉലക നായകൻ കമൽഹാസൻ അവതാരകനായ തമിഴ് ബിഗ്‌ബോസ്സ് സീസൺ 3 യിലൂടെ മത്സരാർത്ഥിയായി തമിഴ് മലയാളം പ്രേക്ഷകർക്ക് സുപരിചിതയായ താരം ആണ് ലോസ്‌ ലിയ മരിയനേശൻ. 14 പേർ അടങ്ങുന്ന ബിഗ്‌ ബോസ് സീസൺ 3-യിൽ രണ്ടാമത്തെ താരമായി വീട്ടിലേക്കും അവിടുന്ന് തമിഴ് പ്രേക്ഷകരുടെ മനസ്സിലേക്കും താരം കുടിയേറി. ശ്രീലങ്കൻ വനിത ആയ താരം ശ്രീലങ്കൻ ടെലിവിഷൻ ചാനലിൽ ന്യൂസ് റീഡറായിയാണ് തന്റെ കരിയർ ആരംഭിക്കുന്നത്.

അവിടെ നിന്നും ബിഗ്‌ ബോസ് സീസൺ 3-യിലേക്കും തുടർന്ന് തമിഴ് സിനിമയിലേക്കും അരങ്ങേറ്റം കുറിക്കുകയായിരുന്നു. സാനിയ ഇയ്യപ്പൻ നായികയായ മലയാളത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ ക്വീൻ എന്ന സിനിമയുടെ തമിഴ് റീമേക് ചിത്രമായ 2021-ൽ റിലീസായ ഫ്രണ്ട് ഷിപ്പ് എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ഹർഭജൻ സിങ് ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹർഭജൻ സിങ് കൂടാതെ അർജ്ജുൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. തുടർന്ന് 2022-ൽ മലയാളത്തിലെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് റീമേക് ആയ കൂകിൾ കുട്ടപ്പൻ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. റിലീസിനായി കാത്തിരിക്കുന്ന രണ്ടോളം ചിത്രങ്ങളും താരത്തിന് സ്വന്തമായി ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം കൂടിയാണ് താരം.

ശ്രീലങ്കൻ വനിത ആണെങ്കിലും തമിഴ് മലയാളം ആരാധകരാണ് താരത്തിന് കൂടുതൽ. നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത്. ബ്ലാക്ക് ഡ്രെസ്സിൽ അതിസുന്ദരിയായി വന്ന താരത്തിന്റെ വൈറൽ ചിത്രങ്ങൾ കാണാം.