‘വെട്ടത്തിലെ മണി ചേട്ടന്റെ കാമുകി!! ദുബൈയിൽ പിക്നിക് മൂഡിൽ നടി ശ്രുതി നായർ..’ – ഫോട്ടോസ് വൈറൽ

പ്രിയദർശന്റെ സംവിധാനത്തിൽ 2006-ൽ ദിലീപ് നായകനായി ഇറങ്ങിയ ചിത്രമായിരുന്നു വെട്ടം. ദിലീപ്, ഭവാനി പാനി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച സിനിമയിൽ കലാഭവൻ മണി, ഇന്നസെന്റ്, നെടുമുടി വേണു, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, സുകുമാരി, ബിന്ദു പണിക്കർ, മാമുക്കോയ, ജഗദീഷ് തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ഈ മുഴുനീള കോമഡി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അതിൽ കലാഭവൻ മണി അവതരിപ്പിച്ച മണി എന്ന കഥാപാത്രത്തിന്റെ കാമുകിയുടെ റോളിൽ അഭിനയിച്ച പെൺകുട്ടിയെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ടാവും! സിനിമയിലെ പ്രധാനപ്പെട്ട മാലയുമായി നടക്കുന്ന സംഭവങ്ങളിൽ മേഘമാല എന്ന ആ കഥാപാത്രവും ഇടപ്പെടുന്നുണ്ട്. ശ്രുതി നായർ എന്ന താരമാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ,സീരിയൽ രംഗത്ത് സജീവമായി അഭിനയിച്ച താരമാണ് ശ്രുതി.

ദേവിക മാധവൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. മലയാള സിനിമയിൽ ശ്രുതി എന്ന പേരിലാണ് അറിയപ്പെട്ടത്. തമിഴിലും സജീവമായ ദേവിക, തമിഴ് നടനായ ആദിത്യ അമ്പുവിനെയാണ് വിവാഹം ചെയ്തത്. 2016-ൽ കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം മലയാളത്തിൽ അധികം അഭിനയിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ദേവിക തന്റെ ചിത്രങ്ങളൊക്കെ അതിൽ പങ്കുവെക്കാറുണ്ട്.

പല രാജ്യങ്ങളിൽ നിന്നുള്ള ഫോട്ടോസ് ദേവിക ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുബൈയിൽ അൽ ഖുദ്രയിലെ ഫ്ലാമിങ്കോ തടാകത്തിന് അടുത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് ദേവിക പങ്കുവച്ചിരിക്കുന്നത്. “ഇവിടെ പുറത്ത് നല്ല ഹോട്ട് ആണ്..”, എന്ന ക്യാപ്ഷനോടെയാണ് ദേവിക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കൂട്ടുകാരിയായ രമ്യ സി നാരായൺ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യാപ്ഷനിലെ പോലെ ചിത്രങ്ങളിലും ശ്രുതി ഹോട്ടായിട്ടാണ് കാണുന്നത്.