‘യാ മോനെ പ്രായം പിന്നിലേക്ക് ആണോ!! ലെഹങ്കയിൽ തിളങ്ങി നടി നൈല ഉഷ..’ – ഫോട്ടോസ് വൈറലാകുന്നു

വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്. പലരും സഹനടന്റെയോ സഹനടിയുടെയോ വേഷത്തിൽ ഒതുങ്ങി പോകുമ്പോൾ ചിലർ നായകനായും നായികയായുമൊക്കെ തിളങ്ങാറുണ്ട്. മലയാളത്തിൽ ഇത്തരത്തിൽ നായികയായി വിവാഹിതയായ ശേഷം സിനിമയിൽ എത്തി പ്രേക്ഷകർ പ്രീതി നേടിയ ഒരു അഭിനയത്രിയാണ്‌ നടി നൈല ഉഷ.

2004 മുതൽ റേഡിയോ ജോക്കിയായി ദുബൈയിൽ ജോലി ചെയ്യുന്ന ഒരാളാണ് നൈല, അതിന് ശേഷം താരം 2007-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. ഒരു മകനും താരത്തിനുണ്ട്. റേഡിയോ ജോക്കിയായി ജോലി ചെയ്ത സമയത്താണ് നൈല, 2013-ൽ സിനിമയിലേക്ക് എത്തുന്നത്. മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നൈലയുടെ അരങ്ങേറ്റം. അതിന് ശേഷം പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് ആണ് കരിയർ മാറ്റിയത്.

കൂടുതൽ നല്ല വേഷങ്ങൾ നൈലയെ തേടിയെത്തി. വീണ്ടും രണ്ട് മമ്മൂട്ടി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച നൈല അതിന് ശേഷം മോഹൻലാൽ ചിത്രമായ ലൂസിഫറിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തു. പൊറിഞ്ചു മറിയം ജോസിലെ നായിക വേഷവും ശ്രദ്ധനേടി. നൈല ഇനി പൊറിഞ്ചു മറിയം ജോസ് ടീമിന് ഒപ്പം വീണ്ടും ഒന്നിക്കുകയാണ്. ആന്റണി എന്ന ആണ് ചിത്രത്തിന്റെ പേര്. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തയിലും നൈല അഭിനയിച്ചിട്ടുണ്ട്. അതാണ് അടുത്ത റിലീസ്.

അതെ സമയം ആന്റണിയുടെ അന്നൗൺസ്‌മെന്റ് ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള നൈലയുടെ ലുക്കാണ് ശ്രദ്ധനേടുന്നത്. ലെഹങ്കയിലാണ് നൈല ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയത്. ലേബൽ എം ഡിസൈനേഴ്സിന്റെ ലെഹങ്കയാണ്‌ നൈല ധരിച്ചത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തത്. പുഷ്പ മാത്യു ആണ് സ്റ്റൈലിംഗ് ചെയ്തത്. കല്യാണി പ്രിയദർശനും സിനിമയിൽ അഭിനയിക്കുന്നുണ്ട്.


Posted

in

by