‘ജയറാമിന് ഒപ്പം ശബരിമലയിൽ ദർശനം നടത്തി പാർവതി, 50 കഴിഞ്ഞോ എന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച് വർഷങ്ങളോളം അഭിനയിക്കുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്ന് വിട്ട് കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുത്തു. എങ്കിലും പാർവതിയുടെ ഓരോ വിശേഷങ്ങൾ അറിയാനും എന്നും പ്രേക്ഷകർ താല്പര്യം കാണിച്ചിരുന്നു. മകനും സിനിമയിലേക്ക് തന്നെ എത്തി.

ഇപ്പോഴിതാ ജയറാമിന് ഒപ്പം ശബരിമലയിൽ കന്നിക്കാരിയായി മല ചവിട്ടിയിരിക്കുകയാണ് പാർവതി. കുട്ടികാലത്ത് ശബരിമലയിൽ ദർശനം നടത്താൻ സാധിക്കാതിരുന്ന പാർവതി, 41 ദിവസത്തെ വ്രതം അനുഷ്ടിച്ചാണ് ദർശനം നടത്തിയത്. ചെന്നൈയിൽ മഹാലിംഗം ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി തിങ്കളാഴ്ച സന്ധ്യയ്ക്കാണ് പാർവതി ജയറാമിന് ഒപ്പം ശബരിമലയിൽ എത്തിയത്.

പമ്പയിൽ നിന്ന് നീലിമല വഴി നടന്നാണ് പാർവതിയും ജയറാമും ശബരിമലയിലേക്ക് പോയത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതശേഷം രാത്രി ഹരിവരാസനം പാടി നടയടക്കുന്നതും കണ്ട ശേഷമാണ് ഇരുവരും മടങ്ങിയത്. ശബരിമലയിൽ ഭാര്യയ്ക്ക് ഒപ്പം എത്തിയതിന്റെ ചിത്രങ്ങൾ ജയറാം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. കൂടുതൽ പേരും സ്വാമി ശരണമെന്ന കമന്റുകളാണ് ഇട്ടത്.

എങ്കിൽ ചിലർ പാർവതിക്ക് 50 കഴിഞ്ഞോ 60 കഴിഞ്ഞോ എന്നൊക്കെ ചോദിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. കാശുള്ളവർക്ക് എന്തുമാകാം എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ പാർവതിക്ക് 53 വയസ്സ് കഴിഞ്ഞെന്ന് കമന്റ് ഇട്ട പലർക്കും അറിയില്ല എന്നാണ് ആളുകൾ മറുപടി കൊടുത്തിരിക്കുന്നത്. പാർവതിയുടെ മുഖത്തെയും കണ്ണുകളിലെയും ഭക്തി കാണൂ എന്തിനാണ് നെഗറ്റീവ് ചിന്തിക്കുന്നതെന്ന് പലരും പ്രതികരിച്ചു.