‘ആളാകെ മാറി പോയല്ലോ!! നിവിൻ പൊളി ചിത്രത്തിലെ ഈ ബാലതാരത്തെ മനസ്സിലായോ?’ – ഫോട്ടോസ് കാണാം

‘ആളാകെ മാറി പോയല്ലോ!! നിവിൻ പൊളി ചിത്രത്തിലെ ഈ ബാലതാരത്തെ മനസ്സിലായോ?’ – ഫോട്ടോസ് കാണാം

ബാലതാരമായി അഭിനയിച്ചു പ്രേക്ഷകരുടെ പ്രിയങ്കരായി മാറിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ചിലർ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും അവരുടെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ മനസ്സിൽ എന്നും തങ്ങിനിൽക്കാറുണ്ട്. അത്തരത്തിൽ വളരെ കുറച്ച് സിനിമകളിൽ ബാലതാരമായി അഭിനയിച്ച് ശ്രദ്ധനേടിയ താരമാണ് നവനി ദേവാനന്ദ്.

2006-ൽ പുറത്തിറങ്ങിയ നോട്ട് ബുക്ക് എന്ന സിനിമയിലാണ് നവനി ആദ്യമായി അഭിനയിക്കുന്നതെങ്കിലും അതിൽ ഒരു കുഞ്ഞുകുട്ടിയുടെ റോളിലായിരുന്നു അഭിനയിച്ചത്. പിന്നീട് 2011-ൽ മോഹൻലാൽ ചിത്രമായ സ്നേഹവീടിൽ ബിജു മേനോന്റെ മകളുടെ റോളിൽ നവനി അഭിനയിച്ചു. അതിന് ശേഷം 2016-ൽ വള്ളീം തെറ്റി പുള്ളീം തെറ്റിയെന്ന് ചിത്രത്തിലും നവനി ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.

നവനിയ്ക്ക് ഏറ്റവും ശ്രദ്ധേയമായ വേഷം ലഭിച്ചത് 2019-ൽ പുറത്തിറങ്ങിയ നിവിൻ പൊളി ചിത്രത്തിലൂടെയാണ്. മിഖായേൽ എന്ന ചിത്രത്തിൽ നവനി നിവിൻ പൊളിയുടെ കുഞ്ഞനിയത്തിയുടെ റോളിൽ അഭിനയിച്ചിരുന്നു. അതിൽ അത്യാവശ്യം നല്ലയൊരു വേഷമായിരുന്നു നവനിയ്ക്ക് ലഭിച്ചത്. നവനിയുടെ അമ്മ ഹേമ ദേവാനന്ദ് അമൃത ടി.വിയിലെ വനിത രത്‌നത്തിന്റെ നാലാം സീസണിലെ ഫൈനലിസ്റ്റ് ആയിരുന്നു.

അതിലും ബാലതാരമായി അഭിനയിച്ച നവനിയെ പക്ഷേ ഇപ്പോഴത്തെ ലുക്ക് കണ്ട് പ്രേക്ഷകർ ഞെട്ടിയിരിക്കുകയാണ്. ആളാകെ മാറിപ്പോയല്ലോ എന്നാണ് ആരാധകരും പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ടിട്ടാണ് ആരാധകർ ഞെട്ടിപ്പോയത്. വൈകാതെ തന്നെ മലയാള സിനിമയ്ക്ക് ഒരു നായികയെ കൂടി കിട്ടുമെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുകേഷിന് ഒപ്പമുള്ള ഫിലിപ്സ് എന്ന സിനിമയാണ് ഇനി നവനിയുടെ ഇറങ്ങാനുള്ളത്.

CATEGORIES
TAGS