‘വീണ്ടും ഗ്ലാമറസ് ലുക്കിൽ നടി അമേയ മാത്യു, എന്തൊരു ഹോട്ടെന്ന് കമന്റ്..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്ന താരങ്ങൾക്ക് കിട്ടുന്ന അതെ ജനപിന്തുണ തന്നെ ഇന്ന് സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്നവർക്ക് ലഭിക്കുന്നുണ്ട്. പലരും സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടും കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാറുണ്ട്. കരിക്കിന്റെ വെബ് സീരീസുകളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നിരവധി താരങ്ങളാണ് ഉള്ളത്.

കരിക്കിന്റെ ഒരു വീഡിയോയിൽ മാത്രം അഭിനയിച്ച് ആരാധകരെ ഉണ്ടാക്കിയ ഒരാളാണ് അമേയ മാത്യു. അമേയയുടെ ജീവിതം തന്നെ അതിൽ അഭിനയിച്ച ശേഷം മാറിമറിഞ്ഞു. സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നതിനോടൊപ്പം തന്നെ മോഡലിംഗിലും അമേയ തിളങ്ങി. കരിക്കിന്റെ ഭാസ്കരൻപിള്ള ടെക്നോളോജിസ് എന്ന കോമിക് വീഡിയോയിൽ അമേയ അഭിനയിച്ചിട്ടുണ്ടായിരുന്നു.

അതിന് മുമ്പ് ആട് 2 എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ അഭിനയിച്ചിരുന്നെങ്കിലും അധികം ആളുകൾ ശ്രദ്ധിച്ചിരുന്നില്ല. കരിക്കിൽ അഭിനയിച്ച ശേഷം ധാരാളം സിനിമകളിലും അമേയ അഭിനയിച്ചു. അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് ചെയ്യുന്ന അമേയയുടെ ഗ്ലാമറസ് ഫോട്ടോസ് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്ന കാഴ്ചയുമുണ്ട്. അതിനൊപ്പം എഴുതുന്ന ക്യാപ്ഷനും ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം അമേയ പങ്കുവച്ച ഫോട്ടോസ് ആരാധകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. “ലൊക്കേഷൻ എവിടെയും ആയിരിക്കട്ടെ.. ക്യാമറ കണ്ടാൽ.. എനിക്ക് ഈ ക്ലിഷേ പോസുകളോട് നോ പറയാൻ കഴിയില്ല..”, അമേയ ഈ തവണ ഫോട്ടോസിന് ഒപ്പം കുറിച്ചു. സുഹൃത്താണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കാണാൻ ഹോട്ട് ആണല്ലോ എന്ന് ആരാധകരും പറയുന്നു.