‘കാവി മുണ്ടും കൈയിൽ കുപ്പിവളയും മുല്ലപ്പൂവും ചൂടി സിംപിൾ ലുക്കിൽ നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

‘കാവി മുണ്ടും കൈയിൽ കുപ്പിവളയും മുല്ലപ്പൂവും ചൂടി സിംപിൾ ലുക്കിൽ നടി അനുശ്രീ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ നാടൻ വേഷങ്ങളിൽ അഭിനയിച്ച് ജനമനസ്സുകളിൽ ഇടം നേടിയ ഒരു അഭിനയത്രിയാണ് നടി അനുശ്രീ. നാട്ടിൻപുറത്തുകാരിയായ ഡയമണ്ട് നെക്ലസിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് എത്തിയ അനുശ്രീ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയെടുക്കുകയും ചെയ്തിരുന്നു. ജീവിതത്തിലും അനുശ്രീ അങ്ങനെയാണ്.

ഒരു നാട്ടിൻപുറത്ത് ജനിച്ച അനുശ്രീയ്ക്ക് സിനിമയിൽ ലഭിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും അതുപോലെ ഉള്ളതായിരുന്നു. അത്തരം റോളുകളിൽ അനുശ്രീയെ വെല്ലുന്ന ഒരു യുവനടി ഇല്ലെന്ന് തന്നെ പറയേണ്ടി. മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും ചന്ദ്രേട്ടൻ എവിടെയായിലെ സുഷമയും പുള്ളിപുലികളും ആട്ടിൻകുട്ടിയിലെ കൊച്ചുറാണിയുമെല്ലാം അനുശ്രീ പ്രേക്ഷരുടെ പ്രിയങ്കരിയാക്കാൻ കാരണമായി.

ഇതിഹാസയിലെ ജാനകി എന്ന കഥാപാത്രത്തിലൂടെ ഒരേ സമയം നാട്ടിൻപുറത്ത് കാരിയായും മോഡേൺ ലുക്കിലും അഭിനയിക്കുകയും ചെയ്തിരുന്നു അനുശ്രീ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 12-ത് മാനിലും അനുശ്രീ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. തന്റെ നാട്ടിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും സ്ഥിരമായി പങ്കെടുക്കാൻ അനുശ്രീ പ്രതേകം ശ്രദ്ധിക്കാറുണ്ട്.

തമിഴ് നാട്ടിലെ പുളിയറൈ ലാല കടൈയിൽ സിംപിൾ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. കാവി മുണ്ടും കൈയിൽ കുപ്പിവളയും തലയിൽ മുല്ലപ്പൂവും ചൂടിനിൽകുന്ന അനുശ്രീയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇങ്ങനെയുള്ള ലുക്കിൽ നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ലേയെന്ന് ക്യാപ്ഷനിൽ എഴുതിയാണ് അനുശ്രീ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

CATEGORIES
TAGS