‘ഒരേ വൈബ്, ഒരേ വർഗം!! അനശ്വരയ്ക്ക് ഒപ്പം അടിച്ചുപൊളിച്ച് സൂപ്പർ ശരണ്യയിലെ താരം..’ – ഫോട്ടോസ് വൈറൽ

‘ഒരേ വൈബ്, ഒരേ വർഗം!! അനശ്വരയ്ക്ക് ഒപ്പം അടിച്ചുപൊളിച്ച് സൂപ്പർ ശരണ്യയിലെ താരം..’ – ഫോട്ടോസ് വൈറൽ

ഈ വർഷം പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും ആദ്യ തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു അനശ്വര രാജൻ ടൈറ്റിൽ റോളിൽ എത്തിയ ‘സൂപ്പർ ശരണ്യ’. ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമയിലെ പെൺകുട്ടികളുടെ കോളേജ് ലൈഫിനെ കുറിച്ചാണ് കൂടുതലും പറയുന്നത്. ശരണ്യയായി ഗംഭീരപ്രകടനമായിരുന്നു അനശ്വര കാഴചവച്ചത്.

അനശ്വരയെ കൂടാതെ സിനിമയിൽ ശരണ്യയുടെ കൂട്ടുകാരികളായി മൂന്ന് താരങ്ങൾ വേറെയും അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ മമിത ബൈജു, പുതുമുഖങ്ങളായ ദേവിക ഗോപാൽ നായർ, റോഷ്‌ന ജോഷി തുടങ്ങിയവരാണ് അതിൽ അനശ്വര അവതരിപ്പിച്ച ശരണ്യയുടെ കൂട്ടുകാരികളുടെ റോളിൽ അഭിനയിച്ച്‌ തിളങ്ങിയത്.

ഷൂട്ടിംഗ് തുടങ്ങിയ സമയം മുതൽ തന്നെ എല്ലാവരും ഒരുമിച്ചായിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ നാലുപേരും കമ്പനി ആവുകയും അടുത്ത സുഹൃത്തുക്കളായി സിനിമയ്ക്ക് പുറത്തും മാറുകയും ചെയ്തിരുന്നു. സൂപ്പർ ശരണ്യ വിജയത്തോടെ പുതുമുഖമായ എത്തിയ ദേവികയ്ക്കും വേറെയും അവസരങ്ങൾ ലഭിച്ചു. ദേവിക എന്ന് തന്നെയായിരുന്നു താരം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

ഇപ്പോഴിതാ അനശ്വരയ്ക്ക് ഒപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ ദേവിക ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ക്യൂട്ട് ലുക്കിലാണ് അനശ്വരയെയും ദേവികയും ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അനശ്വരയുടെ ചേച്ചി ഐശ്വര്യായ്ക്ക് ഒപ്പമുള്ള ഫോട്ടോയും ദേവിക പോസ്റ്റ് ചെയ്തിട്ടുണ്ട്. മൈക്ക് എന്ന സിനിമയാണ് അനശ്വരയുടെ ഇനി പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS