‘ആ കാരണങ്ങൾ കൊണ്ട് ദിൽഷ ബിഗ് ബോസ് സീസൺ 4 വിന്നറാകണം..’ – വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്

റേറ്റിംഗിൽ ഏറെ മുന്നിൽ ഉള്ളയൊരു ഷോയാണ് ഏഷ്യാനെറ്റിൽ ബിഗ് ബോസ്. ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ഫിനാലെയോടെ അടുത്തിരിക്കുകയാണ്. ആറ് മത്സരാർത്ഥികളാണ് നിലവിൽ ബിഗ് ബോസ് വീട്ടിലുളളത്. പ്രേക്ഷകരുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ബിഗ് ബോസ് വിജയിയെ ദിവസങ്ങൾക്കുളിൽ അറിയാൻ സാധിക്കും. മോഹൻലാൽ ഈ വരുന്ന ഞായാറഴ്ച വിജയിയെ പ്രഖ്യാപിക്കും.

ലക്ഷ്മിപ്രിയ, ദിൽഷാ, ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ് എന്നിവരാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. ബ്ലെസ്ലി, റിയാസ്, ദിൽഷാ ഇവർ മൂന്ന് പേരിൽ ഒരാൾ വിജയിക്കുമെന്നാണ് പല പോളുകളിൽ നിന്നും വ്യക്തമാകുന്നത്. അവസാന ആഴ്ച ആയതോടെ ആരും വിജയിയാകണമെന്ന് പലരും അഭിപ്രായങ്ങൾ പറയുന്നുണ്ട്. റിയാസിന് വലിയ രീതിയിലുള്ള പി.ആർ വർക്കുകൾ നടക്കുന്നുണ്ടെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

പ്രേക്ഷകരിൽ ഭൂരിഭാഗം പേരും ഇഷ്ടമല്ലാതിരുന്ന റിയാസിന് ഇപ്പോൾ വോട്ടിങ്ങിൽ മുന്നിൽ എത്തിയെന്നതാണ് സംശയങ്ങൾക്ക് കാരണമായി പറയുന്നത്. അതെ പ്രശസ്ത സിനിമ നടിയായ ഗായത്രി സുരേഷ്, ബിഗ് ബോസ് വിന്നർ ആകാൻ ആഗ്രഹിക്കുന്ന മത്സരാർത്ഥിയെ കുറിച്ച് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ കാര്യം ഗായത്രി സുരേഷ് പങ്കുവച്ചത്.

“എന്റെ കാഴ്ചപ്പാടിൽ ദിൽഷയാണ് ബിഗ് ബോസ് സീസൺ 4-ന്റെ ടൈറ്റിൽ വിന്നർ. ചുറ്റുമുള്ള എല്ലാവരോടും വളരെ ബഹുമാനം, ആദ്യത്തെ ലേഡി ക്യാപ്റ്റൻ, ടിക്കറ്റ് ട്ടോ ഫിനാലെയിലെ വിജയി, വൈകാരിക ബുദ്ധിയുള്ള, യഥാർത്ഥ ജീവിതപങ്കാളിയും സുഹൃത്തും അങ്ങനെ ഒട്ടേറെ കാരണങ്ങൾ. എല്ലാവർക്കും ഒരു ആത്മാവുണ്ട്. ദിൽഷയുടെ ആത്മാവിന്റെ ഗുണമെന്ന് പറയുന്നത് അത് ശുദ്ധവും നല്ലതുമാണ്.

അവൾ വിജയിക്കുകയാണെങ്കിൽ, അത് എങ്ങനെ ഒരു മിടുക്കിയും ആദരവുള്ളവളും ദയയുള്ളവളും തമാശയുള്ളവളും അതേ സമയം ഒരു മനുഷ്യൻ എങ്ങനെ കുട്ടിയോട് സാമ്യമുള്ളവളും ആയിരിക്കണം എന്നതിനുള്ള നല്ല സന്ദേശമായിരിക്കും.. നമുക്ക് “നല്ലത്” പ്രോത്സാഹിപ്പിക്കാം സുഹൃത്തുക്കളെ.. അലറുന്നത് നിങ്ങളെ ശക്തരാക്കുന്നില്ല. ശാന്തതയാണ് മഹാശക്തി..”, ഗായത്രി ദിൽഷയുടെ ചിത്രത്തോടൊപ്പം കുറിച്ചു.