‘നമ്മളെ സ്വയം കണ്ടെത്താൻ യാത്രകൾ ചെയ്യണം!! ട്രിപ്പിൽ ക്യൂട്ടായി നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

സൂത്രധാരൻ എന്ന എ.കെ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് നടി മീര ജാസ്മിൻ. അതിന് ശേഷം തമിഴിലേക്ക് പോയ മീര അവിടെ രണ്ട് സിനിമകളിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തി കസ്തൂരിമാൻ, ഗ്രാമഫോൺ എന്നീ സിനിമകളിൽ അഭിനയിച്ചു. സ്വപ്നക്കൂട് ആയിരുന്നു അത് കഴിഞ്ഞുള്ള സിനിമ. അതോടെ മീര സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡ് നേടിയ മീര ജാസ്മിൻ എന്ന താരത്തിന്റെ അഭിനയ മികവും പ്രേക്ഷകർ തിരിച്ചറിഞ്ഞു. തെലുങ്കിലും കന്നഡയിലും കൂടി അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മീര ജാസ്മിൻ മാറി. ഒരേ കടലിലൂടെ വീണ്ടും മീരയെ തേടി സംസ്ഥാന അവാർഡ് എത്തി. തമിഴ് നാട് സർക്കാരിന്റെയും അവാർഡിന് മീര അർഹയായി.

ഇത് കൂടാതെ ധാരാളം പുരസ്കാരങ്ങളും മീരയെ തേടി എത്തിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ഇപ്പോൾ. തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിലും മീര സജീവമായി. യാത്രകൾ പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് മീരയെന്ന് തിരിച്ചുവരവിൽ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് താരം.

“ശരിയാണ്, ഇടയ്ക്കിടെ നമ്മൾ സ്വയം കണ്ടെത്തുന്നതിന് മതിയായ ദൂരം സഞ്ചരിക്കണം. വനത്തിലൂടെയും പച്ചപ്പിന് നടുവിലൂടെയും ഒരു നടത്തം, വീണ്ടും കണ്ടെത്താൻ എന്നെ സഹായിച്ചത് അതായിരുന്നു. സ്വയം പുനക്രമീകരിക്കുകയും പുനപരിശോധിക്കുകയും ചെയ്യുക..”, മീര ജാസ്മിൻ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. ഒരു വളർത്തു നായയും മീര ജാസ്മിൻ ഒപ്പം ചിത്രങ്ങളിലുണ്ട്. സ്റ്റൈലിഷ് ലുക്കിലാണ് മീരയെ കാണാൻ സാധിക്കുക.