‘നാദിർഷായുടെ മകളുടെ വിവാഹ നിശ്ചയത്തിന് ദിലീപിനൊപ്പം മീനാക്ഷിയും കാവ്യയും..’ – ഫോട്ടോസ് വൈറൽ
സംവിധായകനും നടനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കാസർഗോഡെ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാലുമായാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. റോസലിൻടെ എന്ന മേക്കപ്പ് ബ്രാൻഡ്‌സിന്റെ സ്ഥാപകയാണ് നാദിർഷായുടെ മകൾ ആയിഷ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തോളു.
മലയാളത്തിന്റെ ജനപ്രിയ നായകനും നാദിർഷായുടെ ഉറ്റസുഹൃത്തുമായ ദിലീപും കുടുംബവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, ദിലീപിന്റെ മകൾ മീനാക്ഷി എന്നിവരും ഒപ്പമുണ്ടായിരുന്നു. നടി നമിത പ്രമോദും ദിലീപിന്റെ മകൾ മീനാക്ഷിയും അയിഷയും ഉറ്റസുഹൃത്തുക്കളാണ്. നമിതയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മൂവരും ചേർന്നുള്ള സെൽഫി ഒരിക്കൽ നമിത തന്റെ ഇൻസ്റ്റയിൽ ബെസ്റ്റ് ഫ്രണ്ട്സ് എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ നമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ സ്റ്റൈലിംഗ് ചെയ്തത് നാദിർഷായുടെ മകൾ ആയിഷ ആയിരുന്നു. അന്ന് അത് സോഷ്യൽ മീഡിയകളിൽ ഒരുപാട് വാർത്തകൾക്ക് വഴി ഒരുക്കിയിരുന്നു.
നാദിർഷായുടെ രണ്ട് മക്കളുകളിൽ മൂത്ത മകളാണ് ആയിഷ. ഖാദിജ എന്നാണ് രണ്ടാമത്തെ മകളുടെ പേര്. മീനാക്ഷിയും ആയിഷയും ചേർന്നുള്ള ടിക് ടോക് വീഡിയോസ് ഒക്കെ ഇടക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതുകൊണ്ട് തന്നെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോസിൽ മീനാക്ഷിയെ ആരാധകർ തിരഞ്ഞിരുന്നു.