‘കാണാൻ തന്നെ എന്തൊരു അഴക്!! മിറർ സെൽഫികളുമായി നടി മിയ ജോർജ്..’ – ഫോട്ടോസ് വൈറലാകുന്നു

‘കാണാൻ തന്നെ എന്തൊരു അഴക്!! മിറർ സെൽഫികളുമായി നടി മിയ ജോർജ്..’ – ഫോട്ടോസ് വൈറലാകുന്നു

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് ചുവടുറപ്പിക്കുകയും പിന്നീട് സിനിമയിൽ മികച്ച നായികനടിയായി മാറുകയും ചെയ്ത താരമാണ് നടി മിയ ജോർജ്. ശ്രീകൃഷ്ണൻ, എന്റെ അൽഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, വേളാങ്കണി മാതാവ് തുടങ്ങിയ ഭക്തി സീരിയലുകളിലൂടെയാണ് മിയ അഭിനയത്തിൽ സജീവമാകുന്നത്. പിന്നീട് ഒരു സ്‌മോൾ ഫാമിലിയിലൂടെ സിനിമയിലേക്ക് എത്തി.

ആദ്യ മൂന്ന്, നാല് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച മിയ, ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. അതിന് ശേഷം ഒന്നിന് പിറകേ ഒന്നായി മിയയ്ക്ക് സിനിമകൾ വന്നുകൊണ്ടേയിരുന്നു. മെമ്മോറീസ്, അനാർക്കലി തുടങ്ങിയ പൃഥ്വിരാജ് സിനിമകളിലൂടെ മിയ സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഇങ്ങോട്ട് മിയയുടെ വര്ഷങ്ങളായിരുന്നുവെന്ന് വേണം പറയാൻ.

ഇതിനിടയിൽ തെലുങ്കിലും തമിഴിലുമെല്ലാം അഭിനയിച്ച മിയ കൂടുതൽ താരപദവിയിലേക്ക് എത്തി. തമിഴിൽ വിക്രം നായകനായി എത്തിയ ഈ അടുത്തിടെ ഇറങ്ങിയ കോബ്രയിലാണ് അവസാനമായി മിയ അഭിനയിച്ചത്. 2020-ലായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഒരു മകൻ ജനിക്കുകയും ചെയ്തിരുന്നു. അഭിനയത്തിലേക്ക് വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുകയാണ് മിയ. ടെലിവിഷൻ ഷോകളിൽ ജഡ്ജ് ആയിട്ട് മിയ അടുത്തിടെ കാണാറുണ്ട്.

അതെ സമയം ഒരു ഇടവേളയ്ക്ക് ശേഷം മിയയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. തന്റെ മിറർ സെൽഫി ഫോട്ടോസാണ് മിയ പോസ്റ്റ് ചെയ്തത്. പഴയതിലും സുന്ദരിയായി മിയയെ ചിത്രങ്ങളിൽ കാണാം. മിയ സിനിമയിൽ കൂടുതൽ സജീവമാകണമെന്നാണ് ആരാധകരുടെ ആവശ്യം. പ്രണയവിലാസം, സി.ഐ.ഡി ഷീല എന്നിങ്ങനെ രണ്ട് സിനിമകൾ താരത്തിന്റെ അന്നൗൺസ് ചെയ്തിരുന്നു.

CATEGORIES
TAGS