‘മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ കാരവാന്‍, ആഘോഷമാക്കി ആരാധകർ..’ – ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില്‍ സുപരിചിതമാണ് മമ്മൂട്ടിയുടെ വാഹനപ്രേമം. നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങളെല്ലാം സ്വന്തമാക്കാന്‍ ബാപ്പയ്ക്കും മകനും ഏറെ ഇഷ്ടമാണ്. താരത്തിന്റെ 369 ഗാരേജ് വളരെ പ്രസിദ്ധമാണ്.

ആഡംബരമായ നിരവധി വാഹനങ്ങളാണ് ഗാരേജിലുള്ളത്. ബാപ്പയെ പോലെ തന്നെ മകന്‍ ദുല്‍ഖറിനും വാഹനങ്ങളോട് അതിയായ പ്രണയമാണ്. ബൈക്കുകളോടാണ് ദുല്‍ഖറിന് ഏറെയും പ്രിയം.

ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ കാരവാനെ ക്കുറിച്ചാണ് മലയാള സിനിമ ലോകത്ത് ചര്‍ച്ച. ആദ്യമുള്ള കാരവാന്റെ അതേ നമ്പറില്‍ തന്നെയാണ് പുതിയതും സ്വന്തമായിരിക്കുന്നത്.

കെ എല്‍ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാന്‍ പണിതിറക്കിയത് മുതല്‍ സംഭവം വാര്‍ത്തകളിലും ഇടം നേടുകയാണ്. ഇന്ത്യന്‍ സിനിമ ലോകത്തിന് പോലും സുപരിചിതമായ ഓജസ് ഓട്ടോ മൊബൈല്‍സില്‍ നിന്നുമാണ് പുതിയ വാഹനം പണി കഴിപ്പിച്ച് ഇറക്കിയത്. ഡാര്‍ക്ക് ബ്ലൂവും വൈറ്റുമാണ് കാരവാന്റെ നിറം.

CATEGORIES
TAGS