‘ചുവപ്പിൽ ഗ്ലാമറസ് ബോസി ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി റേബ മോണിക്ക..’ – വീഡിയോ വൈറലാകുന്നു

‘ചുവപ്പിൽ ഗ്ലാമറസ് ബോസി ലുക്കിൽ ഫോട്ടോഷൂട്ടുമായി നടി റേബ മോണിക്ക..’ – വീഡിയോ വൈറലാകുന്നു

മഴവിൽ മനോരമയിലെ മിടുക്കി എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി റേബ മോണിക്ക ജോൺ. ആ പരിപാടിയിൽ നിന്ന് പിന്നീട് മലയാള സിനിമയിലേക്കും അതിന് ശേഷം തമിഴിലേക്കും മാറിയ റേബ ഇരുഭാഷകളിലും ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ്. ചുരുങ്ങിയ കാലം കൊണ്ട് കുറെ സിനിമകളിൽ നായികയായി തിളങ്ങി താരം.

തമിഴ് നടൻ ഇളയദളപതി വിജയ് നായകനായ ബിഗിൽ എന്ന സൂപ്പർഹിറ്റ് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് റേബ ആയിരുന്നു. അതിന് ശേഷമാണ് ഇത്രയേറെ ആരാധകരുള്ള ഒരു താരമായി റേബ മാറിയത്. മലയാളത്തിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലാണ് റേബ ആദ്യമായി നായികയാവുന്നത്.

പൈപ്പിൻ ചുവട്ടിലെ പ്രണയം, മിഖായേൽ, ഫോറൻസിക് തുടങ്ങിയ സിനിമകളിലാണ് റേബ അഭിനയിച്ചിട്ടുള്ളത്. സമൂഹ മാധ്യമങ്ങളിൽ നിറസാനിദ്ധ്യമാണ് റേബ മോണിക്ക. റേബ ചെയ്യാറുള്ള ഓരോ ഫോട്ടോഷൂട്ടിനും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ചുവപ്പ് കളർ സ്റ്റൈലിഷ് ബോസി ലുക്കിൽ റേബ ഈ തവണ ആരാധകർക്ക് മുന്നിൽ എത്തിയത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോ റേബ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ആർട്ട് ഡയറക്ടറും ഫോട്ടോഗ്രാഫറുമായ മഹേഷ് നായരാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ടിന് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്. ഛായ.ഇൻ ആണ് ഔട്ട്ഫിറ്റ് ചെയ്തിരിക്കുന്നത്. സോയ ജോയ് ആണ് സ്റ്റൈലിസ്റ്റായി പ്രവർത്തിച്ചിരിക്കുന്നത്.

CATEGORIES
TAGS