‘മലയാളത്തിലെ ഭാവി നായിക? സിംപിൾ ലുക്കിൽ ആരാധക മനം കവർന്ന് മീനാക്ഷി ദിലീപ്..’ – ഫോട്ടോസ് വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ എന്നറിയപ്പെടുന്ന താരമാണ് ദിലീപ്. 30 വർഷത്തോളമായി സിനിമയിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് ദിലീപ്. 2000-ത്തിന് ശേഷം ബോക്സ് ഓഫീസിൽ ദിലീപ് ചിത്രങ്ങൾ നേടിയ വിജയങ്ങളോളം ഒരു സമയം അവരെ മറ്റൊരു സിനിമകളും നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിനെ മലയാള സിനിമയിലെ ജനപ്രിയ നായകനെന്ന് വിളിക്കുന്നത്.
നടി മഞ്ജു വാര്യരുമായുള്ള വിവാഹവും പിന്നീട് വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേർപിരിയലുമെല്ലാം എല്ലാം മലയാളികൾ കണ്ടതാണ്. ദിലീപിന്റെ മകൾ മീനാക്ഷി അച്ഛനൊപ്പമാണ് താമസിക്കാൻ തീരുമാനിച്ചത്. മീനാക്ഷിയുടെ ഓരോ വിശേഷങ്ങളും അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിച്ചിരുന്നു. അച്ഛനെയും അമ്മയെയും പോലെ മീനാക്ഷിയും സിനിമയിലേക്ക് വരുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് താല്പര്യമായിരുന്നു. മീനാക്ഷിയാകട്ടെ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിട്ടുള്ള ഒരാളാണ്. നാദിർഷായുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയുടെയും മറ്റു കൂട്ടുകാരികളുടെയും ഡാൻസ് ഒക്കെ ദിലീപ് ആരാധകർ ഒരുപാട് ഏറ്റെടുത്തതാണ്. മീനാക്ഷിയുടെ ജന്മദിനങ്ങളും അവർ ആഘോഷമാക്കാറുണ്ട്.
രശ്മി മുരളീധരന്റെ ആർ.എം ക്ലോത്തിസ് ഡിസൈൻ ആൻഡ് ഫാഷൻറെ പുതിയ ഔട്ട് ഫിറ്റിലുള്ള മീനാക്ഷിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ശ്രദ്ധനേടുന്നത്. മീനാക്ഷിയെ കാണാൻ വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് അഭിപ്രായങ്ങൾ. ചുരിദാറാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മലയാള സിനിമയിലെ നായികയാകാനുള്ള ലുക്ക് മീനാക്ഷിയുണ്ടെന്ന് ഫോട്ടോയിൽ നിന്ന് വ്യക്തമാണ്.