‘ഭർത്താവിന്റെ ജന്മദിനം റിസോർട്ടിൽ ആഘോഷിച്ച് കുടുംബ വിളക്കിലെ ‘വേദിക’ ശരണ്യ..’ – വീഡിയോ വൈറൽ

മലയാള സിനിമ-സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന ഒരുപാട് താരങ്ങളുണ്ട്. സിനിമയിലൂടെ തിളങ്ങിയ ശേഷം വിവാഹ ശേഷം സീരിയലുകളിൽ ഒതുങ്ങിക്കൂടുന്ന താരങ്ങളുമുണ്ട് മലയാളത്തിലുണ്ട്. മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തുകയും ശേഷം ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കുടുംബ വിളക്കിൽ വില്ലത്തി റോളിൽ തിളങ്ങി കൊണ്ടിരിക്കുന്ന ഒരാളാണ് നടി ശരണ്യ ആനന്ദ്.

‘1971 ബീയോണ്ട് ബോർഡേഴ്സ്’ എന്ന സിനിമയിലാണ് ശരണ്യ ആദ്യമായി അഭിനയിക്കുന്നത്. തൻഹ, അച്ചായൻസ്, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ സിനിമകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് മേഖലയിൽ സജീവമായി നിന്നൊരാളാണ് ശരണ്യ. 2020-ലായിരുന്നു ശരണ്യ വിവാഹിതയായത്. മനേഷ് രാജൻ നായർ എന്ന ബിസിനസുകാരനാണ് താരത്തിന്റെ ഭർത്താവ്.

ശരണ്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് കുടുംബവിളക്കിൽ വില്ലത്തി റോളിൽ എത്തിയ ശേഷമാണ്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള ഒരു പരമ്പര കൂടിയാണ് ഇത്. അതിലെ വേദിക എന്ന കഥാപാത്രമായുള്ള പ്രകടനം കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

ഭർത്താവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു റിസോർട്ടിൽ അടിപൊളിക്കുന്നതിന്റെ വീഡിയോ ശരണ്യ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പൂവാറിലെ ഈസ്റ്ററി സരോവർ പോർട്ടിക്കോ എന്ന റിസോർട്ടിലാണ് ഇരുവരും ജന്മദിന ആഘോഷിക്കുന്നത്. “എന്റെ രാജാവിന് ജന്മദിനം ആശംസിച്ച് ഫാൻസിനും കുടുംബത്തിനും നന്ദി അറിയിക്കുന്നു..”, വീഡിയോടൊപ്പം ശരണ്യ കുറിച്ചു.