‘ഒറ്റപ്പാലത്തെ ഇളക്കിമറിച്ച് നടി ഹണി റോസ്, ഉദ്‌ഘാടനത്തിന് ഗ്ലാമറസ് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

സിനിമ-സീരിയൽ താരങ്ങളെ പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെയോ കടകളുടെയോ ഉദ്‌ഘാടനത്തിന് കൊണ്ടുവരുന്ന കാഴ്ച നമ്മൾ സ്ഥിരമായി കാണുന്ന ഒന്നാണ്. സൂപ്പർസ്റ്റാറുകൾ തൊട്ട് ചെറിയ താരങ്ങൾ വരെ ഈ കാര്യത്തിൽ ഒട്ടും തന്നെ പിന്നിലല്ല. അതും വെറുതെയല്ല, നല്ലയൊരു തുക വാങ്ങിച്ചിട്ടായിരിക്കും മിക്ക താരങ്ങളും ഇത്തരം ചടങ്ങുകളിൽ എത്തുന്നത്.

താരങ്ങളെ കൊണ്ടുവന്നാൽ ആ നാട്ടിലെ ജനങ്ങൾ അവരെ കാണാൻ തടിച്ചുകൂടുകയും അതുവഴി പുതിയ കടയുടെ പേര് കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യാറുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ഹണി റോസ്. ഈ കഴിഞ്ഞ ആഴ്ചകളിൽ ഹണി റോസ് കൊച്ചി ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ കാഴ്ച മലയാളികൾ കണ്ടതാണ്.

അന്ന് കൊച്ചയിൽ ആണെങ്കിൽ ഇപ്പോഴിതാ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ‘ചിക്കി വോക്’ എന്ന പുതിയ കടയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. റോസ് നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റിൽ കട്ട സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് ഒറ്റപ്പാലത്ത് എത്തിയത്.

സിനിമയുടെ ഒരു സെന്ററാണ് ഒറ്റപ്പാലമെന്നും ഒരുപാട് മനോഹരമായ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ഹണി കാണികളോട് പറഞ്ഞു. ചിക്കി വോക്കിന്റെ കേരളത്തിന്റെ നാലാമത്തെ ഷോറൂമാണ് ഒറ്റപ്പാലത്ത് ആരംഭിച്ചത്. മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ് ഇനി ഹണി റോസിന്റെ ഇറങ്ങാനുള്ളത്. നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് സിനിമയിലും ഹണി റോസ് അഭിനയിക്കുന്നുണ്ട്.