‘മുങ്ങിക്കുളിച്ച് സ്വിമ്മിങ് പൂളിൽ നിന്ന് കയറുന്ന മെറീന മൈക്കിളിന്റെ വീഡിയോ..’ – ഏറ്റെടുത്ത് ആരാധകർ

‘മുങ്ങിക്കുളിച്ച് സ്വിമ്മിങ് പൂളിൽ നിന്ന് കയറുന്ന മെറീന മൈക്കിളിന്റെ വീഡിയോ..’ – ഏറ്റെടുത്ത് ആരാധകർ

വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മെറീന മൈക്കിൾ. വിനീതിന്റെ നായികായിട്ടാണ് മെറീന സിനിമയിൽ അഭിനയിച്ചത്. അതിന് മുമ്പ് തന്നെ മെറീന സിനിമയിൽ സജീവമായിരുന്നെങ്കിലും നായികയായി ആദ്യമായി അഭിനയിക്കുന്നത് എബിയിൽ ആയിരുന്നു.

സംസാരം ആരോഗ്യത്തിന് ഹാനികരം, ഹാപ്പി വെഡിങ്, അമർ അക്ബർ അന്തോണി, ചങ്ക്‌സ്, ഇര, വികൃതി, മറിയം വന്ന് വിളക്കൂതി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്. 24-കാരിയായ മെറീന ഇതിനോടകം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഡലിംഗ് ഫീൽഡിൽ നിന്നാണ് മെറീന സിനിമയിൽ എത്തുന്നത്.

ലോക്ക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള ഒരാളായിരുന്നു മെറീന. ആ സമയത്ത് ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്ത സമൂഹമാധ്യമങ്ങളിൽ സജീവമായി തുടരാൻ മെറീന ശ്രദ്ധിച്ചിരുന്നു. മിക്കപ്പോഴും അത്തരം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മെറീന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വിമ്മിങ് പൂളിൽ നിന്ന് മുങ്ങിക്കുളിച്ച് ഈറനോട് കയറി വരുന്ന മെറീനയുടെ വീഡിയോ ആണ് വൈറലാകുന്നത്. പുതിയ ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള ഒരു ഷൂട്ടിലാണ് മെറീന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

CATEGORIES
TAGS