‘ശരിക്കും ഒരു മാൻകുട്ടിയെ പോലെ..’ – നടി മാൻവി സുരേന്ദ്രന്റെ ലോക് ഡൗൺ ഫോട്ടോഷൂട്ട് വൈറൽ

സീതാ എന്നാ സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാൻവി സുരേന്ദ്രൻ. സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പെട്ടന്ന് തന്നെ ചുവടുറപ്പിക്കാൻ താരത്തിന് സാധിച്ചു. ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലും മാൻവി പങ്കെടുക്കാറുണ്ട്. അഭിനയത്തിന് പുറമേ നല്ലയൊരു നർത്തകി കൂടിയാണ് മാൻവി.

ഇൻസ്റ്റാഗ്രാമിൽ സജീവമായി ഫോട്ടോസ് പോസ്റ്റ് ചെയ്യാറുള്ള മാൻവി വ്യത്യസ്തമായതും ആരാധകരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് സ്റ്റാർ മാജിക് താരങ്ങൾ അവരവരുടെ വീടുകളിൽ ഷൂട്ട് ചെയ്ത അയച്ച വീഡിയോസിൽ മാൻവിയുടെ വിഡിയോയും ഉണ്ടായിരുന്നു.

സീതയിലെ അർച്ചന എന്ന കഥാപാത്രമാണ് മാൻവിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറ്റിയത്. തുടർന്ന് തേനും വയമ്പും എന്ന സീരിയലിലും മാൻവി ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. സുമംഗലി ഭവഃ എന്ന സീരിയലിലെ മയൂരി എന്ന കഥാപാത്രമാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി-ടാസ്ക് പരിപാടിയായ സ്റ്റാർ മാജികിലും മാൻവി പങ്കെടുക്കാറുണ്ട്. അതിന് ശേഷമാണ് മാൻവിക്ക് ഒരുപാട് യുവാക്കൾ ആരാധകാരായി വന്നുതുടങ്ങിയത്. ഒരു ലക്ഷത്തിന് അടുത്ത് ഫോളോവേഴ്‌സ് താരത്തിനിപ്പോൾ ഇൻസ്റ്റയിലുണ്ട്. മാൻവിയുടെ ലോക് ഡൗൺ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

കറുപ്പ് സാരി ധരിച്ച് വെള്ളക്കെട്ടിൽ ഒരു പാറയുടെ മുകളിൽ ഇരിക്കുന്ന ചിത്രമാണ് താരം ഇപ്പോൾ പോസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് കറുപ്പ് ചുരിദാർ ധരിച്ച് ഡാൻസ് മുദ്രകൾ കാണിച്ചുള്ള ഫോട്ടോഷൂട്ടും താരം ചെയ്‌തിരുന്നു. ആ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

CATEGORIES
TAGS