‘വരുമാന സ്രോതസുകൾ നിലച്ചസമയത്താണ് ആ ക്ഷണം ലഭിച്ചത്..’ – മനസ്സ് തുറന്ന് ധന്യ മേരി വർഗീസ്

‘വരുമാന സ്രോതസുകൾ നിലച്ചസമയത്താണ് ആ ക്ഷണം ലഭിച്ചത്..’ – മനസ്സ് തുറന്ന് ധന്യ മേരി വർഗീസ്

അഭിനയം, മോഡലിംഗ്,നൃത്തം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നടി ധന്യ മേരി വർഗീസ്. തിരുടി എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് ധന്യ. നന്മ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും അരങ്ങേറ്റം കുറിച്ചു താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

തലപ്പാവ്, വൈരം, റെഡ് ചില്ലിസ്, നായകൻ, കോളേജ് ഡേയ്‌സ്, പ്രണയം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. കൈരളി ടി.വിയിൽ സംപ്രേക്ഷണം ചെയ്ത താരോത്സവം എന്ന പരിപാടിയിൽ വിജയിയായ ജോൺ ജേക്കബിനെയാണ് താരം വിവാഹം ചെയ്തത്.

വിവാഹത്തിന് ശേഷം അഭിനയത്തിൽനിന്ന് വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് ഇരുവരും. ഇരുവർക്കും 6 വയസ്സുള്ള ഒരു മകനുണ്ട്. ഇടയ്ക്ക് ധന്യയെ ഒരു കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനുശേഷം ഇരുവരും നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് പോയത്. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം നേരിട്ട് പ്രശനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘വിവാഹശേഷം തിരുവനന്തപുരത്തെ ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചത്.

അവർക്ക് കൺസ്ട്രക്ഷൻ ബിസിനസ്സ് ഒക്കെ ഉണ്ടായിരുന്നു. 10 കൊല്ലം വളരെ നന്നായിട്ടാണ് അതുപോയത്, ഇടയ്ക്ക് ചില താളപ്പിഴകൾ ഉണ്ടായി. സാമ്പത്തികമായി ഒരുപാട് കടത്തിലായി ഞങ്ങൾ. അത് ജീവിതത്തിലെ പരീക്ഷണഘട്ടമായിരുന്നു. വരുമാനം എല്ലാം നിലച്ചിരുന്ന സമയത്താണ് ഞങ്ങൾക്ക് രണ്ട് പേർക്കും സീരിയലിൽ നിന്ന് ക്ഷണം ഉണ്ടായത്.

എനിക്ക് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലെ പ്രധാനവേഷം ചെയ്യാനായിരുന്നു. ജോണിന് മഴവിൽ മനോരമയിലെ അനുരാഗം എന്ന സീരിയലിൽ നിന്നും ക്ഷണം ലഭിച്ചു. ഇപ്പോൾ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറിയ ശേഷം ഇവിടെ ഒരു കൊച്ചു വീട് വെക്കണം എന്നതാണ് ഇപ്പോഴത്തെ സ്വപനം. ധന്യ പറഞ്ഞു.

CATEGORIES
TAGS